.

.
.

Thursday, 16 November 2017

കളിച്ച് നടന്ന് വിദ്യാഭ്യാസം നഷ്ടമാക്കിയവരെ നമുക്കറിയാം എന്നാൽ തിരിച്ച് സംഭവിച്ചാലോ.?
നഷ്ടമായ പഠനം സ്കേറ്റ് ബോർഡിലൂടെ തിരിച്ചു പിടിച്ചിരിക്കുകയാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സുജിൻ.
സ്കേറ്റ് ബോർഡിംഗിൽ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലടക്കം പങ്കെടുത്ത എക മലയാളി കൂടിയാണ് സുജിൻ.

തട്ടുകടയുമായി സീരിയൽ താരം.

മകന്റെ വിദ്യാഭ്യാസത്തിനു പണം കണ്ടെത്താൻ  തട്ടുകടയുമായി  സീരിയൽ താരം.
പ്രശസ്ത സിനിമാ സീരിയൽ താരം കവിതാ ലക്ഷ്മിയാണ്  മകന്റെ വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും പണം കണ്ടെത്താൻ  നെയ്യാറ്റിൻകരയിൽ നിംസ് ഹോസ്റ്റപിറ്റലിനു സമീപം തട്ടുകടയിട്ടത്. 
എന്നാൽ ഫീസടയ്ക്കാനുള്ള തീയതി കഴിഞ്ഞതോടെ മകന്റെ പഠനം പാതി വഴിയിൽ മുടങ്ങുമെന്ന ഭയപ്പാടിലാണ് ഇവർ.

ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കു

1971ലെ ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കുകയാണ് തിരുവനന്തപുരം ജവഹർ ബാലഭവനിൽ സൂക്ഷിച്ചിരിക്കുന്ന സീഹ്വോക്ക് യുദ്ധവിമാനം.
 വിമാനവാഹിനികപ്പലായിരുന്ന ഐഎൻഎസ് വിക്രാന്തിൽ സേവനമനുഷ്ടിച്ച യുദ്ധവിമാനം വിരമിച്ചതിനു ശേഷമാണ് ബാലഭവനിൽ സൂക്ഷിച്ചിരിക്കുന്നത്.
 ബാലഭവനിലെത്തുന്ന സന്ദർശകരിൽ കൗതുകമുണർത്തുകയാണ് ഈ കുഞ്ഞൻ യുദ്ധവിമാനം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് സമർപ്പണം


തിരുവന്തപുരത്തെ ഓണാഘോഷങ്ങളിൽ പ്രധാന ചടങ്ങുകളിലൊന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് സമർപ്പണം. കരമന മേലാറന്നൂരെ ഓണവില്ല് കുടുംബമാണ്  തലമുറകളായി ആചാരവിധികൾ തെറ്റിക്കാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വേണ്ട ഓണവില്ലുകൾ സമർപ്പിക്കുന്നത്. ഈ ഓണക്കാലത്ത് ഭക്തർക്ക്  പൂജാമുറികളിലും വാഹനങ്ങളിലും സൂക്ഷിക്കുവാനുള്ള പൂജിച്ച ചെറിയ വില്ലുകളും കുടുംബം നിർമ്മിക്കുന്നുണ്ട്
ഓണനാളുകളിൽ നാട് കാണാനെത്തുന്ന മഹാബലി ചക്രവർത്തിക്ക് ദർശിക്കാനായി വിഷ്‌ണുഭഗവാന്റെ  ദശാവതാങ്ങൾ  വരച്ചു സമർപ്പിക്കാമെന്ന്  ദേവ ശിൽപിയായ വിശ്വകർമ്മാവ് വാഗ്‌ദാനം നൽകുന്നു. തുടർന്ന് വിശ്വകർമ്മവും അനുചരന്മാരും  വിഷ്ണു സന്നിധിയിൽ മഹാവിഷ്ണുവിന്റെ വീര ശയനവും അവതാരകഥകളും പള്ളിവില്ലിൽ വരച്ചു സമർപ്പിച്ചുവെന്നാണ് വിശ്വാസം. അതിൻപ്രകാരം പിന്തുടർന്ന് വരുന്ന ആചാരമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണ വില്ല സമർപ്പണം. കരമനയിലെ ഓണവില്ല് കുടുംബത്തിന് മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വില്ലുകൾ നിർമ്മിച്ച് സമർപ്പിക്കുവാനുള്ള  അവകാശം. പോർവികർ പകർന്നു നൽകിയ  അനുഷ്ടാങ്ങൾ മുറതെറ്റാതെ അവർ നിർവ്വഹിച്ചു പോരുന്നു.കഠിനവ്രതമെടുത്ത് കടമ്പുമരത്തടിയിൽ വഞ്ചിയുടെ മാതൃകയിൽ നിർമ്മിച്ച വില്ലിൽ   പഞ്ചവർണ്ണങ്ങൾ കൊണ്ടവർ ദേവരൂപങ്ങൾ കോറിയിടുന്നു. തലമുറകൾ കഴിഞ്ഞാലും ആചാരാനുഷ്ടാങ്ങൾ തെറ്റിക്കാതെ ഓണവില്ല് നിർമ്മാണം തങ്ങൾ തുടരുമെന്നും  കുടുംബം പറയുന്നു.
 പച്ചയും മഞ്ഞയും ചുവപ്പും കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കളഭപ്പൊടികളാണ് ചിത്ര നിർമ്മാണത്തിനുപയോഗിക്കുന്നത്. വിഷ്ണു ഭഗവാന്റെ വീരശയനവും ദശാവതാരങ്ങളും ശ്രീരാമ പട്ടാഭിഷേകവും  ശ്രീകൃഷ്ണ ലീലകളും ശാസ്താവും വിനായകനുമടക്കം 6 തരത്തിലാണ് ഓണവില്ലുകൾ തയാറാക്കുന്നത്. വില്ലിൽ ചാർത്താനുള്ള കുഞ്ഞലവും ഞാനും നിർമ്മിക്കുന്നത്  പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ്. നിഷ്ഠയോടെ തയ്യാറാക്കിയ വില്ലുകൾ  കുടുംബ പരദേവതാ സ്ഥാനത്ത് പൂജിച്ചതിനു ശേഷം തിരുവോണ നാലിൽ ശ്രീ പദമനാഭന് സമർപ്പിക്കുന്നതോടെ മാസങ്ങൾ നീണ്ട വ്രതാനുഷ്ട്ങ്ങൾക്കും വില്ലു നിർമ്മാണത്തിനും സമാപ്തിയാകും..

വിപണി സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബാലരാമപുരത്തെ വെങ്ങാനൂർ ഇന്റഗ്രേറ്റഡ് ഹാൻഡ്‌ലൂം സൊസൈറ്റി


കാലമെത്രയോക്കെ മാറിയാലും മലയാളിയുടെ മാറാത്ത സങ്കൽപങ്ങളിലൊന്നാണ് ഓണക്കോടിയെന്നത്. ഓണമെത്തിയാൽ മുണ്ടും നേരിയതും സെറ്റ് സാരികളുമൊക്കെയായി മലയാളി തനിമലയാളിയായി മാറും.  
ആഘോഷങ്ങൾകോപം മലയാളി വീണ്ടും കൈത്തറി  വസ്ത്രങ്ങളെ കൂടെക്കൂട്ടിയപ്പോൾ തകർച്ചയിലായിരുന്ന കൈത്തറി  വ്യവസായം വീണ്ടും ശക്തി പ്രാപിക്കുകയാണ്. 
ഈ ഓണക്കാലത്തെ ലക്ഷ്യമിട്ട് ബാലരാമപുറം മുണ്ടുകളുടെയും ട്രഡീഷണൽ സാരികളുടെയും വസ്ത്രങ്ങളുടെയും  ഉത്പാദനത്തിരക്കിലാണ് ബാലരാമപുരത്തെ  വെങ്ങാനൂർ ഇന്റഗ്രേറ്റഡ് ഹാൻഡ്‌ലൂം വിവെർസ് സൊസൈറ്റിയും തൊഴിലാളികളും. പഴമക്കാരെയും പുതുതലമുറയെയും ഒരുപോലെയാകര്ഷിക്കുന്ന വസ്ത്രങ്ങളുമായാണ് ivar vipaniyilethunnathu...
പ്രശസ്തമായ ബാലരാമപുരം ട്രേഡ്മാർക്ക് മുണ്ടുകൾക്കും ട്രഡീഷനാല് സാരികൾക്കും ആവശ്യക്കാരേറി വരുന്നതും പുതുതലമുറയ്ക്ക് കൈത്തറി വസ്ത്രങ്ങളോട് ആഭിമുഖ്യം കൂടി വരുന്നതും കൈത്തറി വ്യവസായത്തിന് ഗുണകരമാകുന്നെന്ന് ഇവർ പറയുന്നു.
തമിഴ്‌നാട്ടിൽ നിന്നും വരുന്ന വ്യാജ കൈത്തറി തുണിത്തരൾ  വിപണിയിൽ കൈത്തറി മേഖലയ്ക്ക് ഭീഷണിയാകുന്നുണ്ട്. . കൈത്തറി യൂണിറ്റുകളിൽ നിന്ന് പ്രധാനമായും തുണിത്തരങ്ങൾ വിറ്റഴിക്കുന്ന സർക്കാർ സ്ഥാപനമായ ഹാൻറെക്സിൽ നിന്നും , യഥാസമയം വസ്ത്രങ്ങളുടെ  വില ലഭിക്കാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നു.
എങ്കിലും ഓണക്കാലത്തെ  വിപണി സാധ്യതകളിൽ പ്രതീക്ഷയർപ്പിച്ച്   വെങ്ങാനൂർ ഹാൻഡ്‌ലൂം വിവെർസ് സൊസൈറ്റിയും  ഒരു പറ്റം തൊഴിലാളികളും മുന്നോട്ട് പോകുകയാണ്. തലമുറകളായി പിന്തുടരുന്ന കൈത്തറി വ്യവസായത്തെ സംരക്ഷിച്ചു നിർത്താൻ തങ്ങളാലാകുന്ന വിധത്തിൽ പരിശ്രമിച്ചു കൊണ്ട്.

നാശത്തിന്റെ വക്കിലേക്ക് വെള്ളാർ കരകൗശല ഗ്രാമം

വെള്ളാർ കരകൗശല ഗ്രാമം നാശത്തിന്റെ വക്കിലേക്ക് .കരകൗശല ടൂറിസം വികസനത്തിനായി കോടികൾ മുടക്കി നിർമ്മിച്ച വ്യാപാര ശാലകളും കെട്ടിട സമുച്ചയങ്ങളും  കാടു കയറി നശിക്കുന്നു. 
പാഴാകുന്നത് സംസ്ഥാനത്തെ കരകൗശല മേഘലയ്ക്ക് മുതൽകൂട്ടാകേണ്ട പദ്ധത
സംസ്ഥാനത്തെ കരകൗശല മേഖലയെ ടൂറിസവുമായി ബന്ധപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കൾച്ചറൽ ടൂറിസം സെന്റർ, പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും, ഇങ്ങനെയോക്കെ ഏറെ കൊട്ടിഘോഷിച്ച് നിർമ്മിച്ച വെള്ളർ കരകൗശല ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥ കാണുക.
ന്യൂഡല്‍ഹിയിലെ ദില്ലി ഹാഥ് മാതൃകയില്‍ സ്വാഭാവിക പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ടാണ് പത്ത് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കരകൗശല ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ഇന്നിതൊരു പ്രേതനഗരം  പോലെയാണ്, അന്താരാഷ്ട്ര സൗകര്യങ്ങളുള്ള കോൺഫറൻസ് ഹാളും ഓപ്പൺ തീയറ്ററുകളും വിപണന സ്റ്റാളുകളും  കുട്ടികളുടെ കളി സ്ഥലങ്ങളും  ക്രിയേറ്റീവ് ഹട്ടുകളുമെല്ലാം കാടു പിടിച്ചു കിടക്കുന്നു. 
നാൽപ്പതിലധികം വ്യാപാര സ്ഥാപങ്ങൾക്കു പ്രവർത്തിക്കാൻ സൗകര്യമുള്ള ഇവിടെ  പ്രവർത്തിച്ചിരുന്നത് 15  എണ്ണം മാത്രം. സഞ്ചാരികളെത്തതയോടെ അവയിൽ  ഭൂരിഭാഗവും പ്രവർത്തനം നിർത്തി, വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോളിവിടെ പ്രവർത്തിക്കുന്നത്.
സത്രീകളടക്കമുള്ളവർ പ്രവർത്തിക്കുന്ന കരകൗശല ഗ്രാമത്തിൽ പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.
കുടുംബശ്രീക്ക് സ്ഥിരമായ വിപണന സംവിധാവും   കച്ചവടക്കാരുടേയും കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവരുടേയും സാമ്പത്തികസുരക്ഷയ്ക്കായി  സബ്‌സിഡിയടക്കമുള്ള  വാഗ്ദാനങ്ങളും പാഴ്‍വാക്കാകുകയാണ്.

പിങ്ക് പോലീസ് പട്രോളിന് ഒരു വയസ്സ് തികഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടെത്തി തടയുന്നത്തിനാരംഭിച്ച പിങ്ക് പോലീസ് പട്രോളിന് ഒരു വയസ്സ് തികഞ്ഞു. 
2016 ആഗസ്ത് 15 നാണ്  പിങ്ക് പോലീസ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്.
തിരുവനന്തപുരത്താരംഭിച്ച പിങ്ക് പോലീസ് ഇന്ന് സംസ്ഥാനത്തെ പ്രധാന നഗരങളിലെല്ലാം പ്രവർത്തിക്കുന്നു
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി സ്ത്രീകൾ തന്നെ നയിക്കുന്ന പോലീസ് സംവിധാനം അതാന്   പിങ്ക് പോലീസ് ബീറ്റ്.
സ്ത്രീകൾ കൂടുതൽ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ,  ഹോസ്റ്റലുകൾ, ബസ്‌സ്റ്റാൻഡുകൾ എന്നിവിടങ്ങൾ  കേന്ദ്രീകരിച്ചാണ് പിങ്ക് പട്രോൾ പ്രവർത്തിക്കുന്നത്.  പൂവാലന്മാർക്കും ഭിക്ഷാടനക്കാർക്കുമെതിരെയുള്ള പിങ്ക് ബീറ്റിന്റെ പ്രവർത്തങ്ങൾ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്..
പിങ്ക് പോലീസ് ബീറ്റ നിയന്തിക്കുന്നതും പട്രോളിംഗ് നടത്തുന്നതുമെല്ലാം വനിതകൾ തന്നെയെന്നതിനാൽ ഏതു നേരത്തും സ്ത്രീകൾക്ക് ധൈര്യമായി തുറന്ന മനസ്സോടെ ഇവരെ സമീപിക്കാം .
ഒരു ഫോൺ കോളിനപ്പുറത്ത്  ഏതു തരത്തിലുള്ള  അടിയന്തര സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങളുമായി ഈ വിമൻസ് ഒൺലി പോലീസ്  പറന്നെത്തും. പരാതി ലഭിച്ച സ്ഥലത്തേക്ക് എത്തിക്കഴിഞ്ഞാൽ വാഹനത്തിലെ ക്യാമറയിലൂടെ കൺട്രോൾ റൂമിൽ നിന്നും സദാ നിരീക്ഷണവുമുണ്ടാകും. 
1515 ഈ നമ്പർ ഇന്ന് കേരളത്തിലെ പെൺകുട്ടികൾക്ക് കാണാപ്പാഠമാണ്. എപ്പോൾ വേണമെങ്കിലും  സഹായത്തിനായി  ഈ നാലക്കംമർത്തിയാൽ  ഒരു പിങ്ക് കാർ ഓടിയെത്തുമെന്ന വിശ്വാസത്തിലുമാണവർ. ആ വിശ്വാസം തന്നെയാണ്  പിങ്ക് പോലീസ് ബീറ്റിനെ സംസ്ഥാന വ്യാപമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതും 
സദാചാര പോലീസിങ്ങുമായി ബന്ധപ്പെട്ട ഇടയ്ക്കു ചില വിവാദങ്ങളുയർന്നെങ്കിലും അവയെല്ലാം തരണം ചെയ്‌ത്‌  കൺട്രോൾ റൂമുകളിലെത്തുന്ന നിലയ്ക്കാത്ത ഫോൺ വിളികൾക്കു പിന്നാലെ   പന്പിങ്ക് പോലീസ് പെട്രോളിംഗ് തുടരുകയാണ്. 

കണ്ണില്ലാത്തവർക്ക് കാഴ്ച്ചയായി മാറുകയാണ് പഞ്ചാബ് സ്വദേശിനിയായ ടിഫാനി ബ്രാർ എന്ന ഈ പെൺകുട്ടി

കണ്ണില്ലാത്തവർക്ക് കാഴ്ച്ചയായി മാറുകയാണ് തിരുവനന്തപുരം അമ്പലമുക്കിൽ ടിഫാനി ബ്രാർ നടത്തുന്ന ജ്യോതിർഗമയ ബ്ലൈൻഡ് ട്രെയ്നിഗ് സെന്റർ.
വൈറ്റ് കെയിനുപയോഗിച്ച് നടക്കാനും കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കുവാനും ഇവിടെ പരിശീലിപ്പിക്കുന്നു.
ഒന്നിനും കൊള്ളാത്തവൾ എന്ന അപകർഷതാബോധത്തിൽ നിന്ന് ആകാശത്തോളമുയർന്ന് പറന്നവൾ.
അങ്ങനെയേ വിശേഷിക്കാനാവു പഞ്ചാബ് സ്വദേശിനിയായ ടിഫാനി ബ്രാർ എന്ന ഈ പെൺകുട്ടിയെ.
കാശ്ചയില്ലാത്തതിനാൽ താൻ നേരിട്ട പരാശ്രയത്വത്തിലും സഹതാപ പ്രകടനങ്ങളും മനസ്സ് മടുത്തപ്പോൾ അവളൊരു തീരുമാനമെടുത്തു.
തനിക്കും തന്നേപ്പോലെയുള്ളവർക്കും പരാശ്രയമില്ലാതെ ജീവിക്കാൻ പറ്റണം. എല്ലാവരെയും പോലെ യാത്ര ചെയ്യാനാകണം. ജോലികൾ ചെയ്യണം. ആ ഉറച്ച തീരുമാനമാണ് ജ്യോതിർഗമയയുടെ പിറവിയിലേക്ക് വഴിവച്ചത്.
2012ൽ ആരംഭിച്ച .ജ്യോതിർഗമയയിൽ മുന്നൂറോളം പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.. നിലവിൽ 8 പേർ പരിശീലനം നേടുന്നു. അവിടെയവർ കംപ്യുട്ടർ ഉപയോഗിക്കാനും ആൻഡ്രോയിഡ് ഫോണുപയോഗിക്കുവാനുമെല്ലാം പഠിക്കുന്നു. 
സാമ്പത്തിക ഞെരുക്കങ്ങളുണ്ടെങ്കിലും ഇവിടെ പരിശീലനം നേടുന്നവരിൽ നിന്നും യാതൊരു തുകയും ഈടാക്കുന്നില്ല, സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്..
സമൂഹത്തിന്റെ സഹതാപമല്ല മറിച്ച് അംഗീകാരമാണ് വേണ്ടതെന്നും നമ്മുടെ നിരത്തുകൾ കൂടുതൽ ബ്ലൈൻഡ് ഫ്രണ്ട്‌ലി ആകണമെന്നും ടിഫാനി പറയുന്നു.
കാഴ്ചയില്ലാത്തവർക്ക് അതിജീവനത്തിന്റെ പഠനമാതൃകയായി ടിഫാനിയും ജ്യോതിര്ഗമയായും മുന്നോട്ടുപോകുകയാണ്... കൈപിടിച്ച് വഴിനടത്തേണ്ട ജീവിതങ്ങൾ ഇനിയുമൊരുപാടുണ്ട്.


വീൽചെയറുകളിലൊതുങ്ങിയവർക്ക് ജീവിക്കാനുള്ള പ്രചോദനമാകുകയാണ്

വീൽചെയറുകളിലൊതുങ്ങിയവർക്ക് ജീവിക്കാനുള്ള പ്രചോദനമാകുകയാണ് പാലിയം ഇന്ത്യാ പ്രവർത്തക  അഷ്ലാ റാണി
ഫെയ്സ് ബുക്ക് കൂട്ടായ്മകളും വീൽചെയർ സൗഹൃദ നഗരത്തിനായുള്ള പ്രവർത്തനങ്ങളുമായി സജീവമാകുകയാണ് അഷ്ല 
പാലിയേറ്റ് കെയർ  പ്രവർത്തനങ്ങൾക്കായി സംസ്ഥാന യുവജന കമ്മീഷന്റെ പുരസ്കാരവും അഷ്ലയെത്തേടിയെത്തി 


സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനത്ത് വൈദ്യുതിയില്ലാതെ വനവാസി കുടുംബങ്ങൾ.

സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനത്ത് വൈദ്യുതിയില്ലാതെ വനവാസി കുടുംബങ്ങൾ.
പാലോട് ഇയ്യക്കോട് സെറ്റിൽമെന്റിലെ 16 ഓളം കുടുംബങ്ങൾക്കാണ് വൈദ്യുതി കിട്ടാത്തത്.
2017 മെയ് 29നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ സംമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ചത്. എന്നാൽ  പ്രഖ്യാപനം വെറും വാക്കുകളിൽ മാത്രമായൊതുങ്ങിയെന്നതിനുദാഹരണമാണ് ഈ വനവാസി കുടുംബങ്ങൾ
പാലോട് ഇയ്യകോട് വനവാസി സെറ്റിൽമെന്റിൽ  സർക്കാർ കണക്കുകളിൽപെടാതെ പോയ, വൈദ്യുതീകരിക്കപ്പെടാത്ത 16 ഓളം കുടുംബങ്ങളുണ്ട്. 
വൈദ്യുതി കണക്ഷന് വേണ്ടി പരാതികളും നിവേദനങ്ങളുമായി  സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തവർ !
ആനയും കരടിയും ശല്യമുണ്ടാക്കുന്ന രാത്രികളിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പേടിച്ചു വിറച്ച്  ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെട്ടവർ.!
 ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളിലും വൈദ്യുതിയുടെ അഭാവം കരിനിഴൽ വീഴ്ത്തുന്നു.
ഇയ്യക്കോടും സമീപ പ്രദേശങ്ങളായ കല്ലണ, കൊടിച്ചില എന്നിവിടങ്ങളിലും രൂക്ഷമായ വോൾടേജ് ക്ഷാമമാണ് . ഒരു ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാൽ തീരാവുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കെഎസ്ഇബിയ്ക്കും  വനം വകുപ്പിനും തെരെ താല്പര്യവുമില്ല.
വോൾട്ടെജ് ക്ഷാമം പരിഹരിക്കാനും   കാട്ടു മൃഗങ്ങളുടെ ശല്യം തടയാനായി ഒരു സോളാർ വൈദ്യുതി വേലിയ്ക്കു വേണ്ടിഇവർ ജില്ലാ കലക്ടർക്കുൾപ്പടെ പരാതി നൽകിയിട്ടും യാതൊരു നടപടികളുണ്ടാവുന്നതുമില്ല.
എന്നാൽ കേരളം കണക്കുകളിൽ മാത്രമാണ് സമ്പൂർണ വൈദുതീകരണ സംസ്ഥാനമായതെന്നതിന് തെളിവാണ് പെരിങ്ങമ്മല എയ്യക്കോഡ് കാണി സെറ്റില്മെന്റിലെ ഈ വീടുകൾ.. .....സോമന്റെയും ശ്രലയുടെയുമടക്കം പതിഞ്ചോളം കുടുംബങ്ങളാണ് ഇന്നും വൈധ്യുതിക്കായി കാത്ത്ഇരിക്കുന്നത്. കിലോമീറ്ററുകൾ നടന്നു പോയി വിദ്യാഭ്യാസം നേടുന്ന ഇവിടുത്തെ കുട്ടികളിന്നും പഠിക്കാനായി ആശ്രയിക്കുന്നത് മണ്ണണ്ണ വിളക്കിനെയാണ്. വൈദ്യുതി ഉള്ള വീടുകളിൽതന്നെ രൂക്ഷമായ വോൾടേജ് ക്ഷമമാണെന്നും ഇവിടുത്തുകാർ പറയുന്നു.

അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ വനവാസി കുട്ടികൾ.

അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ  ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരം പെരിങ്ങമല ഇയ്യക്കോട്സെറ്റിൽമെന്റിലെ വനവാസി കുട്ടികൾ.
 250 കുടുംബങ്ങളുള്ള ഈ പ്രദേശത്ത് ഇന്നും ഒരു അംഗൻവാടിയില്ല. 
പഞ്ചായത്ത് അധികൃതരുടെ രാഷ്ട്രീയ പകപോക്കലിൽ പ്രദേശവാസികൾക്ക് നഷ്ടമാകുന്നത് അംഗൻവാടികളിലൂടെ ലഭിക്കേണ്ട വിവിധ സഹായങ്ങൾ


Wednesday, 17 May 2017

മൂന്നാർ സ്മരണകൾ.!



വിവാദങ്ങളെല്ലാം കെട്ടടങ്ങി.
മാധ്യമശ്രദ്ധ മണിയില്‍ നിന്ന് സെന്‍കുമാറിലേക്കും കര്‍ണനില്‍ നിന്ന്  ഗവര്‍ണറിലേക്കും മാറി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെല്ലാം കാരണക്കാരനായ  കുറ്റവാളിയെ കണ്ടെത്തി മുഖ്യമന്ത്രി ശിക്ഷയും വിധിച്ചു.  കയ്യേറ്റങ്ങള്‍ക്കെല്ലാം കാരണം ജെസിബിയാത്രെ! ഇനി ഒറ്റയൊരെണ്ണം പോലും മൂന്നാറില്‍ കേറിപ്പോകരുതെന്നാണ് മുഖ്യന്റെ ഉത്തരവ്. ജെസിബികള്‍ക്കു നാക്കുണ്ടായിരുന്നെങ്കെില്‍ ഈ വംശീയ നടപടിയില്‍ 2 വട്ടം ഈഖിലാബ് വിളിച്ചേനെ.
താരപരിവേഷം നല്‍കി കൊണ്ട് നടന്നിരുന്ന സബ്കളക്ടറെ ജനം  മറന്നു കളയുകയും ചെയ്തു. അവര്‍ക്കു കണ്ടു ചിരിക്കാന്‍ രാഷ്ട്രീയക്കാര്‍ പുതിയ കോമഡികള്‍  ധാരാളം നല്‍കുന്നതിനാല്‍ പഴയ ഹീറോസിലൊന്നും  അവര്‍ക്കു താതപര്യവുമില്ല. ഭരണം കയ്യാളുന്ന  പാര്‍ട്ടിയുടെ ഘടാഘടിയന്മാരായ നേതാക്കളെയും നാട്ടു ഭാഷക്കാരെയും വകവെക്കാതെ നിയമം നടപ്പാക്കാനിറങ്ങിയ യുവതുര്‍ക്കിയുടെ അവസ്ഥയെന്താകുമെന്ന് തമ്പുരാനറിയാം. കളക്ടര്‍ ബ്രോ  പൊടിപിടിക്കുന്നതു പോലെ ആര്‍ക്കും വേണ്ടാത്ത ഏതെങ്കിലും അണ്ടിക്കമ്പിനിയുടെയോ സോപ്പ്കമ്പനിയുടെയോ തലപ്പത്തു ഈച്ചയാട്ടി  ഇരിക്കേണ്ടിവരും. രാഷ്ട്രീയക്കാരന്റെ മുഖത്തിന് നേര്‍ക്ക് നെഞ്ച് വിരിച്ചു നിന്നവരുടെയൊക്കെ ഗതി ഏറെക്കുറെ അത് തന്നയൊയിരുന്നു.

Monday, 13 February 2017

പ്രണയിനിയുടെ കവിത!


അലറിപ്പായുന്ന മേഘങ്ങൾക്കിടയിലൂടെ ഞാൻ നിന്നെ നോക്കിയപ്പോൾ നീ എനിക്ക് അജ്ഞാതനായിരുന്നു.
കാർമേഘങ്ങളാൽ മറയ്ക്കപ്പെട്ട നിന്റെ രൂപത്തിൽ മഴവില്ലിന്റെ ചാരുത തേടവേ, കാറ്റിന്റെ ഗതി മാറ്റം നിനക്ക് ചുറ്റും നിലകൊള്ളുവാൻ എന്നെ ഏറെ സഹായിച്ചിരുന്നു.
പിന്നീട് ഒരു മഴത്തുള്ളിയായി മാറിയപ്പോൾ മറ്റെങ്ങും തട്ടി തെറിക്കാതെ നെന്റെ ചുണ്ടിൽ പതിക്കുവാൻ ഞാൻ എത്ര പേരോട് കലഹിച്ചു, എന്തു പ്രയാസപ്പെട്ടു!
നിനക്ക് നേർത്ത തണുപ്പെങ്കിലും തരാൻ എനിക്ക് കഴിഞ്ഞുവോ?
കാരണം നീ മഴ നനയുകയായിരുന്നു, നിന്റെ മാറിടത്തിന് വല്ലാത്ത ചൂടുമായിരുന്നു!
നിന്റെ ചുണ്ടുകളിലൂടെ അരിച്ചിറങ്ങി മാറിടത്തിൽ എത്തിയ നിമിഷം ഞാൻ അവിടെ അവസാനിച്ചു, നിന്നിലേക്ക് അലിയുകയായിരുന്നു

Sunday, 5 February 2017

അയ്യന്‍റെ മുന്‍പില്‍ അമ്മയേ തടയണോ ?


(ഇതെഴുതുമ്പോള്‍ പോലും ഈ വിഷയത്തിലുള്ള കണ്ഫ്യൂഷന് മാറിയിട്ടില്ല അത് കൊണ്ട് തന്നെ വൈരുദ്ധ്യങ്ങള്‍ കാണാം. ചിന്തകള്‍ തെളിയുന്നതിനനുസരിച്ചു മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരാം )


ചോദ്യം ചെയ്യുവാനും വിമര്‍ശിക്കുവാനും വിയോജിക്കുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവും നല്‍കുന്ന ചിന്താധാരയാണ് ഹിന്ദുയിസം എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രാണഭയമില്ലാതെ ചോദിക്കാനാകുന്നതും.!

എന്തിന് നമ്മുടെ സഹോദരിമാരെ ശബരിമലയില്‍ നിന്നും വിലക്കണം.?

അതൊരു വിലക്കല്ല.. മറിച്ച് ഒരുതരം പൊതുധാരണയാണ് എന്ന് ചിന്തിക്കുവാനാണ് എനിക്കിഷ്ടം.! (അമ്മയ്ക്ക് ആറ്റുകാലും അച്ഛന് ശബരിമലയെന്നുമുള്ള ഒരു ബാലന്‍സിംഗ്)

Tuesday, 31 January 2017

മനുഷ്യാ നീ ഓർത്തു കൊള്ളുക.!

മണ്ണിന് നനവും  മരത്തിന് നിറവുമില്ലാത്ത ലോകം വെറും മരുഭൂമി മാത്രമായിരിക്കും.........!!
മനുഷ്യാ നീ ഓർത്തു കൊള്ളുക.
നീ മുറിക്കുന്ന ഓരോമരവും
നീ ഇടിക്കുന്ന ഓരോ കുന്നും
നീ നികത്തുന്ന ഓരോ വയലും
നീ നശിപ്പിക്കുന്ന ഓരോ കുളവും
നിന്‍റെ ആയുസിന്‍റെ പാനപാത്രത്തിൽ നിന്നും വറ്റിപ്പോകുന്ന ജീവന്‍റെ കണികകളായിത്തീരും...!!

നമ്മുക്ക് മലകളെയും മരങ്ങളെയും പൂജിക്കാം.!..
പുഴകളും പൂക്കളും പുണ്യമെന്നു ചിന്തിക്കാം...!
കാവുകൾ തീണ്ടാതെ കുളങ്ങൾ നികത്താതെ കാത്തു വെയ്ക്കാം
എരിഞ്ഞടങ്ങിത്തീരുന്ന പച്ചപ്പിനപ്പുറം കാത്തിരിക്കുന്നത് വറുതിയുടെ വേനൽക്കാലങ്ങളാണെന്നുള്ളത് ഓർക്കുക.
വരും തലമുറകൾക്ക് ആലും മാവും പ്ലാവും ബോൺസായികളായി
കാട്ടിക്കൊടുക്കേണ്ട ദുസ്ഥിതി വരാതിരിക്കട്ടെ!

ഏകീകൃത സിവില്‍ നിയമവും എന്‍റെ നിലപാടുകളും.


ഒരു മതത്തെ കടന്നാക്രമിക്കുകയല്ല.. 
ഒന്നിലൂടെ ഒന്‍പതിനും മറുപടി നല്‍കുകയാണ്.. 
മാറ്റത്തിനു സമയമായി എന്നോര്‍മ്മിപ്പിക്കുകയാണ്..
അമ്മയ്ക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലുകളും
അവര്‍ തൊട്ടാല്‍ അശുദ്ധമാകുന്ന രൂപങ്ങളും 
അവര്‍ക്കായി മാത്രമുള്ള മറകളും നമ്മുക്ക് വേണ്ട.! 

ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വചിന്ത പൂർണ്ണാർത്ഥത്തിലാകണമെങ്കിൽ നിയമങ്ങളും നീതിശാസ്ത്രങ്ങളും ഏകീകൃതമാകേണ്ടതുണ്ട്. കേവല മത ചിന്തകളടിസ്ഥാനമാക്കി പലർക്കും പല നിയമങ്ങളെന്നത് മതേതര രാജ്യത്തിന്‍റെ   നീതിയല്ല.! ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർ മത യാഥാസ്ഥിതികയുടെ ഇരുമ്പഴികൾക്കുള്ളിൽ സ്ത്രീത്വത്തെ അടച്ചിടാനാഗ്രഹിക്കുന്നവരാണ്. ഗോത്രകാലത്തെ സംഹിതകൾ വലിച്ചെറിഞ്ഞ് മുഖപടത്തിന്‍റെ മറക്കു  മുന്നിലേക്ക് സ്ത്രീകളെ നയിക്കാൻ മുസ്ലിം സമൂഹം മുന്നോട്ട് വരണം....!
എകതയുടെയും സമത്വത്തിന്‍റെയും പ്രവാചകര്‍ പോലും ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നു എന്നത് ആശ്വാസ്യകരമായ പ്രവണതയല്ല. കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ചളിക്കുണ്ടിലേക്ക് സാമൂഹ്യ ഏകീകരണത്തിന് സഹായകമാകുന്ന ഈ നടപടിയെ വലിച്ചിടരുത്. വ്യക്തിയുടെയും മതത്തിന്‍റെയും സ്വാതന്ത്ര്യം സമൂഹത്തില്‍ എവിടെ നില്‍ക്കണം എന്നതിന് കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചേ മതിയാവു. ഒരു മതനിയമവും നമ്മുടെ സമൂഹത്തിന്‍റെ പുരോഗമനത്തെയും നവോത്ഥാനത്തെയും പിന്നോട്ട് വലിക്കാന്‍ അനുവദിക്കരുത്.
എന്‍റെ മതം എന്‍റെ വിശ്വാസം  എന്നതില്‍ മാത്രമോതുങ്ങിപ്പോകുന്ന സങ്കുചിത ചിന്തകള്‍ക്കപ്പുറം  രാജ്യമെന്ന വിശാലമായ കൂട്ടായ്മയിലേക്കും ദേശീയ ഐക്യത്തിലേക്കും നാം വളരണം.

Monday, 30 January 2017

ടീവി ന്യൂസ്‌ പ്രോഡക്ഷന്‍ - എന്‍.പി ചന്ദ്രശേഖരന്‍

എന്‍.പി ചന്ദ്രശേഖരന്‍ സാറിന്‍റെ ടീവി ന്യൂസ്‌ പ്രോഡക്ഷന്‍ ക്ലാസ്സ് ദൃശ്യമാധ്യമ രംഗത്തെ വ്യത്യസ്ഥ മേഖലകളേയും പ്രവണതകളും വിശദമായി വിലയിരുത്തുന്ന ഒന്നായിരുന്നു.  കാലത്തിന്റെെ വേഗതയെ മറികടക്കുന്ന
സാങ്കേതിക പുരോഗതിയേയും അത് ദൃശ്യ മാധ്യമങ്ങളില്‍ വരുത്തുന്ന ചടുലമാറ്റങ്ങളേയും അദ്ദേഹം അതിലളിതമായ് വിലയിരുത്തി.

ആരംഭം തന്നെ പ്രാക്ടിക്കലും തിയറിയും തമ്മിലുള്ള വ്യത്യാസം അവതരിപ്പിച്ചു കൊണ്ടായിരുന്നു. ‘’നിരന്തരമായ പ്രവര്‍ത്തിയിലൂടെ മനസ്സിലാക്കിയെടുക്കുന്ന വിവരങ്ങളുടെ രേഖപ്പെടുത്തലാണ്‌ തിയറി. അതേപോലെ തന്നെ ഒരു പ്രവര്‍ത്തി  എങ്ങനെ ചെയ്യണം എന്ന മുന്‍ വിധിയും കൂടെയാണ് തിയറി’’. അപ്പോള്‍ തിയറിയാണോ (പ്രാക്ടിക്കല്‍) പ്രവര്‍ത്തിയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ശിലായുഗ മനുഷ്യരുടെ വരെയുള്ള ഉദാഹരണങ്ങള്‍ നിരത്തി രസകരമായി അദ്ദേഹം മറുപടി തന്നു. ഭാഷയുടെയും പ്രയോഗത്തി ന്‍റെയും പ്രാധാന്യവും അത് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന സ്വാധീനവും അദ്ദേഹം വിശദമാക്കി. പിന്നീടു അദ്ദേഹം അവതരിപ്പിച്ചത്  “ന്യൂസ്‌-സ്റ്റോറി” എന്ന വിഷയമായിരുന്നു. ഒരു ജേര്‍ണലിസ്റ്റിന് ഓരോ വാര്‍ത്തയും  ഒരു സ്റ്റോറിയാണ്. വാര്‍ത്തയെ വിരസ്സമായ വസ്തുതയെന്നതിനപ്പുറം ആകര്‍ഷകമായ സ്റ്റോറിയായി അവതരിപ്പിക്കുമ്പോള്‍ മാത്രമേ അതിന് പ്രചാരവും സാദ്ധ്യതയും ഉണ്ടാവുന്നുള്ളൂ. വാര്‍ത്തയും  (സ്റ്റോറി)കഥയും പരസ്പര പൂരകങ്ങളാണ്. എല്ലാ വാര്‍ത്തയിലും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ട്. ആ കഥയാണ് വാര്‍ത്തയുടെ തുടര്‍ച്ചയും പ്രേക്ഷകരില്‍ താത്പര്യവും ജനിപ്പിക്കുന്നത്. കൗതുകകരമായ ഒരു കഥയില്ലാത്ത വാര്‍ത്ത പ്രേക്ഷകരില്‍ വിരസതയുളവാക്കും. വാര്‍ത്തയൊരിക്കലും  അവസ്സാനിക്കുന്നില്ല.

നീലന്‍റെ ക്ലാസ്സ് മുറിയില്‍.!

സാറുദ്ധരിച്ച വരികളേപോലെ തന്നെ, ജേര്‍ണലിസം ക്ലാസ്സുകളില്‍ വേറിട്ടു നിന്ന ഒരു ശബ്ദം തന്നെയായിരുന്നു നീലന്‍ സാറിന്‍റെത്!
  “നീലന്‍” ആ പേര് കേള്‍ക്കുമ്പോള്‍   മനസ്സിലുണ്ടായിരുന്ന കൗതുകവും ദേശീയ അവാര്‍ഡ്  ജേതാവെന്ന വിശേഷണവും  ചേര്‍ത്ത്   മനസ്സില്‍ സൃഷ്ടിച്ചെടുത്ത ഒരു രൂപമുണ്ടായിരുന്നു. അത്തരം മുന്‍ വിധികളെയെല്ലാം തകര്‍ത്ത്   കളഞ്ഞു കൊണ്ടായിരുന്നു നീലന്‍ സാറിന്‍റെ ആഗമനം. അറ്റം നിലത്തിഴയുന്ന,അലസമായി ഉടുത്തിരിക്കുന്ന മുണ്ടും, അതിനു ചേരുന്ന ഷര്‍ട്ടും ധരിച്ച് നല്ല ഒന്നാന്തരം റിബലാണ് താനെന്ന് തെളിയിച്ചു തരുന്ന
തരത്തിലുള്ള ഇന്ട്രൊഡക്ഷന്‍!
ദൃശ്യമാധ്യമ രംഗത്തെ ഭാഷയുടെ പ്രയോഗത്തെക്കുറിച്ചും ആശയവിനിമയ മികവിന്‍റെ ആവശ്യകതയേപ്പറ്റിയുമായിരുന്നു അദ്ദേഹത്തിന്‍റെ ക്ലാസ്സ്.  ഏഷ്യാനെറ്റും അമൃതയും പോലുള്ള മുന്‍ നിര  ചാനലുകളില്‍ ദീര്‍ഘ  കാലം പ്രവര്‍ത്തിച്ചതിന്‍റെ അനുഭവ പരിചയം ഞങ്ങള്‍ക്ക്  സമ്മാനിച്ചത് ഏത് ഗ്രന്ഥത്തില്‍ നിന്നു കിട്ടാവുന്നതിന്‍റെയും അപ്പുറമുള്ള അറിവിന്‍റെ ലോകം തന്നെയായിരുന്നു. ഭാഷയുടേയും ആശയവിനിമയത്തിന്റെയും(communication) സാങ്കേതികതയില്‍ മാത്രം നില്‍ക്കാതെ മാധ്യമപ്രവര്‍ത്തന തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാന ശിലകളേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

Saturday, 28 January 2017

കമ്മട്ടിപ്പാടം


“പുഴു പുലികള്‍ പക്കി പരുന്തുകള്‍ കടലാനകള്‍ കാട്ടുരുവുങ്ങള്‍ പല കാല പര ദൈവങ്ങള്‍,
പുലയാടികള്‍ നമ്മളുമൊപ്പം, നരകിച്ചു പൊറുക്കുന്നിവിടം ഭൂലോകം തിരുമകനെ, 
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എന്‍ മകനേ”


കലഹം! അത് തന്നെയാണ് കമ്മട്ടിപ്പാടം.
പ്രകൃതിയോട് കലഹിച്ചു ജയിച്ച കറുത്ത മനുഷ്യരുടെ പിന്‍ഗാമികള്‍ വെളുത്തവന് വേണ്ടി തമ്മില്‍ കലഹിച്ചു. ഒടുവില്‍ പൂര്‍വ്വിക പരമ്പരകള്‍ സ്വരുക്കൂട്ടിയ മണ്ണ് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക്‌ വിട്ടു കൊടുത്തിട്ട് നഗരത്തിന്‍റെ മറവികളിലേക്ക് ചിതറിപ്പോയ സാധാരണക്കാരായ ഒരു കൂട്ടം
മനുഷ്യരും അവരുടെ പ്രതിരോധവും ചെറുത്തു നിൽപ്പും നിസ്സഹായതയും പ്രതികാരവും ഒക്കെ ഇടകലർന്ന ചിത്രമാണ് കമ്മട്ടിപ്പാടം . ശരീരത്തിൽ മുറിവേറ്റു തന്റെ ചിതറിയ ഓർമ്മകളെ ചേർത്തുനിർത്താൻ ശ്രമിക്കുന്ന നാല്പത്തിമൂന്നുകാരനായ കൃഷ്ണനിൽ (ദുൽഖർ സൽമാൻ ) നിന്നുമാണ് ചിത്രം തുടങ്ങുന്നത്. സുഹൃത്തായ ഗംഗന്റെ (വിനായകൻ) വർഷങ്ങൾക് ശേഷമെത്തിയ ഫോൺ കാൾ ,കൃഷ്ണനെ അദ്ദേഹത്തിന്റെനാട്ടിലേക്കെത്തിക്കുന്നു. അയാളുടെ കുട്ടിക്കാലത്തു അച്ഛനും അമ്മയ്ക്കുമൊപ്പം സ്ഥലം മാറി താമസിക്കാൻ എത്തിയ ഇടമാണ് കമ്മട്ടിപ്പാടം.പാടവും തോടും വീടുമൊക്കെ ഉണ്ടായിരുന്ന ഇടം.

Wednesday, 25 January 2017

MY EXPERIENCES IN IJT




I am standing puzzle-headed from the moment I choose journalism as a carrier.Right now I realize the consequences caused by the lack of reading and research. The difficulty to handle English language also stands as a challenge. Even though I have all these problems, IJT gives me comfort that no classrooms could give me. And because of that I never missed a class. Time went so fast that I couldn't count it. During the journey some lecturers turned out to be more enriching though a few lectures brought little disappointment. As the classes progressed the confusion i had at the beginning had slowly ceased to exist.      
  
The inaugural session by Mr. Jacob Thomas IPS was outstanding and he gave me the reasons to hold my head high as a journalist. His motivational speech took me to a new level of courage. The first
 Jacob Thomas IPS 
class was by Mr. Rajashekharan, a senior journalist. He urged us to have opinions and to have the courage to express it out. Another striking lecture was by Mr. Gouridhasan sir, in which he honestly presented the ups & downs in the media front. Every day in IJT was a new experience as the faculties went on with informative lectures.

Monday, 23 January 2017

പത്രക്കാർ

തീ പിടിക്കുന്ന ചിന്തകളുടെ യൗവ്വനത്തിൽ
വാർത്തയുടെ സത്യവും നീതിയുടെ വിളക്കുമേന്തി
അക്ഷരത്തിന്‍റെ കരുത്തും പേറി നമ്മൾ നടക്കും..
നീതി നിഷേധിക്കപ്പെട്ടവന്‍റെ നാവും നായകരുമായി...
ജനതയുടെ അതിജീവനം തൂലികയ്ക്ക് കരുത്ത് തരും....
പൂർവ്വിക സോദരരുടെ ഓർമ്മകൾ ചിന്തകൾക്ക് 
തെളിച്ചവും വാക്കുകൾക്ക് നേരും തെളിച്ചു തരും
പാമരന്‍റെ കണ്ണും കാതുമാക്കാൻ
അഭിമാനത്തോടെ ആ മേലങ്കിയെടുത്തണിയാം..
-- പത്രക്കാർ

Sunday, 8 January 2017

മുഖങ്ങള്‍....


സമയത്തെ ശപിച്ച് ഈ മുശിഞ്ഞ ബസ് യാത്രയിൽ വീർപ്പ് മുട്ടിയിരിക്കുമ്പോള്‍
23 കൊല്ലത്തെ ജീവിത യാത്രയെപ്പറ്റി അറിയാതെ ഓര്‍ത്ത് പോയി.
ജനിച്ച് വീണ മണ്ണിനെ പിന്നിലാക്കി, ചെന്ന് കയറിയ നാടിനെയും മറന്ന്കൊണ്ടുള്ള യാത്ര!