.

.
.

Monday, 30 January 2017

നീലന്‍റെ ക്ലാസ്സ് മുറിയില്‍.!

സാറുദ്ധരിച്ച വരികളേപോലെ തന്നെ, ജേര്‍ണലിസം ക്ലാസ്സുകളില്‍ വേറിട്ടു നിന്ന ഒരു ശബ്ദം തന്നെയായിരുന്നു നീലന്‍ സാറിന്‍റെത്!
  “നീലന്‍” ആ പേര് കേള്‍ക്കുമ്പോള്‍   മനസ്സിലുണ്ടായിരുന്ന കൗതുകവും ദേശീയ അവാര്‍ഡ്  ജേതാവെന്ന വിശേഷണവും  ചേര്‍ത്ത്   മനസ്സില്‍ സൃഷ്ടിച്ചെടുത്ത ഒരു രൂപമുണ്ടായിരുന്നു. അത്തരം മുന്‍ വിധികളെയെല്ലാം തകര്‍ത്ത്   കളഞ്ഞു കൊണ്ടായിരുന്നു നീലന്‍ സാറിന്‍റെ ആഗമനം. അറ്റം നിലത്തിഴയുന്ന,അലസമായി ഉടുത്തിരിക്കുന്ന മുണ്ടും, അതിനു ചേരുന്ന ഷര്‍ട്ടും ധരിച്ച് നല്ല ഒന്നാന്തരം റിബലാണ് താനെന്ന് തെളിയിച്ചു തരുന്ന
തരത്തിലുള്ള ഇന്ട്രൊഡക്ഷന്‍!
ദൃശ്യമാധ്യമ രംഗത്തെ ഭാഷയുടെ പ്രയോഗത്തെക്കുറിച്ചും ആശയവിനിമയ മികവിന്‍റെ ആവശ്യകതയേപ്പറ്റിയുമായിരുന്നു അദ്ദേഹത്തിന്‍റെ ക്ലാസ്സ്.  ഏഷ്യാനെറ്റും അമൃതയും പോലുള്ള മുന്‍ നിര  ചാനലുകളില്‍ ദീര്‍ഘ  കാലം പ്രവര്‍ത്തിച്ചതിന്‍റെ അനുഭവ പരിചയം ഞങ്ങള്‍ക്ക്  സമ്മാനിച്ചത് ഏത് ഗ്രന്ഥത്തില്‍ നിന്നു കിട്ടാവുന്നതിന്‍റെയും അപ്പുറമുള്ള അറിവിന്‍റെ ലോകം തന്നെയായിരുന്നു. ഭാഷയുടേയും ആശയവിനിമയത്തിന്റെയും(communication) സാങ്കേതികതയില്‍ മാത്രം നില്‍ക്കാതെ മാധ്യമപ്രവര്‍ത്തന തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാന ശിലകളേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
സാമൂഹികമാറ്റത്തിന്‍റെ ചാലകശക്തികളാകേണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക്  ദിശാബോധവും ലക്ഷ്യബോധവും അത്യന്താപേക്ഷിതമാണ്. മാധ്യമലോകത്തിന്‍റെ വര്‍ണ്ണ ഘോഷങ്ങളില്‍ മയങ്ങി, പൊള്ളത്തരങ്ങളിലും അതിപ്രശസ്തിയിലും അഭിരമിച്ച് മാധ്യമധര്‍മം  തന്നെ മറന്ന് പോകുന്ന പുതിയ പ്രവണതകളെ അതിജീവിക്കുവാന്‍ കഴിയണം. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള ലോകങ്ങള്‍ ഒന്നു തന്നെയാണ് എന്ന  യാഥാര്‍ത്ഥ്യബോധവുമുണ്ടാകണം.  സ്വന്തം അഭിപ്രായവും അത് പ്രകടിപ്പിക്കുവാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടായിരിക്കണം. എഴുത്തിലൂടെയും വായനയിലൂടെയും മാത്രമെ ഭാഷയെ ശുദ്ധീകരിക്കുവാനും പ്രയോഗശൈലി വികസ്സിപ്പിക്കുവാനും കഴിയുകയുള്ളൂ. നല്ല ആശയങ്ങളും ആ ആശയങ്ങള്‍ സംവേദനകരമായ രീതിയില്‍ അവതരിപ്പിക്കുമ്പോഴും മാത്രമെ മികച്ച മാധ്യമപ്രവര്ത്തികരുണ്ടാവൂ. തുടങ്ങി ചിന്തിക്കുവാനും പ്രവര്ത്തിരക്കുവാനുമുള്ള ഒട്ടനവധി ആശയങ്ങള്‍ അദ്ദേഹം ഞങ്ങള്ക്ക്ത മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി.
പിന്നീട് ആശയവിനിമയത്തേപ്പറ്റി,അതൊരു തൊഴിലായി സ്വീകരിക്കുമ്പോള്‍ അറിയേണ്ട അടിസ്ഥാന വിഷയങ്ങളേപ്പറ്റി അദ്ദേഹം പറഞ്ഞു തന്നു. (communication)അഥവാ ആശയവിനിമയത്തിന്റെ പ്രധാന കരുക്കള്‍ വാക്ക്,ശരീരം,ചിത്രം എന്നിവയാണ്. ഇവയുടെ കൃത്യമായ വിന്യാസത്തിലൂടെയും പ്രയോഗത്തിലൂടെയും മാത്രമെ ആശയം വിനിമയം ചെയ്യപ്പെടുകയുള്ളൂ. പ്രയോഗിക്കുന്ന വാക്കിലൂടെയും ശരീരഭാഷയിലൂടെയും അവതരണത്തിന്റെ ഭംഗി വര്ദ്ധിപ്പിക്കുവാനും കഴിയുന്നു. 
വാക്ക് (word) – ആശയവിനിമയത്തിന്റെ അടിസ്ഥാന ഘടകം തന്നെ വാക്ക് ആണ്. ദൃശ്യമാധ്യമ രംഗത്ത് വാക്ക് എന്നാല്‍ ശബ്ദമാണ്. വെറും ശബ്ദമല്ല, അര്ത്ഥ മുള്ള ശബ്ദം. അര്ത്ഥനമില്ലാത്ത ശബ്ദത്തെ വാക്ക് എന്ന് വിവക്ഷിക്കാനാകില്ല. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഭാഷ എന്നതൊരു കരാറാണ് എന്ന് മനസ്സിലാക്കാം. ഇന്ന ശബ്ദത്തിന് ഇന്ന അര്ത്ഥം  എന്ന വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന കരാര്‍. ഭാഷയില്‍ ഉപയോഗിക്കുന്ന വാക്കിന്റെ അര്ത്ഥഥമറിയാത്തവന് ഭാഷ വെറും ശബ്ദമാണ്.(അന്ന്യഭാഷകളിലെ ശബ്ദത്തിന്റെ അര്ത്ഥാവ്യത്യാസമാണ് ഭാഷ മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട്). 
അര്ത്ഥമമുള്ളത് വാക്ക്,അര്ത്ഥമില്ലാത്തത് വെറും ശബ്ദം എന്നിങ്ങനെ ഉരുവിട്ടു കൊണ്ടിരിക്കുമ്പോള്‍ അതിനുപരിയായി മറ്റൊരു ചിന്ത അദ്ദേഹം മുന്നോട്ട് വച്ചു. 
“എല്ലാ ശബ്ദങ്ങള്ക്കും  അര്ത്ഥമുണ്ട്” ശബ്ദം കേള്ക്കു്മ്പോള്‍ അവിടെ നടക്കുന്ന പ്രവര്ത്തിയേക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയുന്നതാണ് അതിന് അദ്ദേഹം സാധൂകരണം പറഞ്ഞത്. എല്ലാത്തരം ശബ്ദങ്ങള്ക്കും  ഒരു സ്വരവും സംഗീതവമുണ്ട്. ഈ 'സ്വരം'(tone) ആണ് ശബ്ദത്തില്‍ അര്ത്ഥം വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്. സ്വരം മാറുന്നതിനനുസരിച്ച് ശബ്ദത്തിന്റെ അര്ത്ഥവും ഭാവവും തന്നെ മാറിമറിയും. അതിനാല്‍തന്നെ ദൃശ്യമാധ്യമ രംഗത്ത് പ്രവര്ത്തിക്കുന്നവര്‍ tone ശ്രദ്ധിക്കണം. ചാനലുകളില്‍ പ്രവര്ത്തിക്കുമ്പോള്‍ വാര്ത്തകളുടെ സ്വഭാവത്തിനും സാഹചര്യത്തിനുമനുസരിച്ച് ഈ ടോണ്‍ വ്യതിയാനങ്ങള്‍ നാം സൃഷ്ടിക്കണം. അതിന് കൃത്യമായ പരിശീലനം ആവശ്യമാണ്. മോണോടോണല്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം tone വ്യതിയാനം വന്നില്ലെങ്കില്‍ അവതരണം വിരസമായിത്തീരും. അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ് ഉച്ചാരണം. ശബ്ദത്തിന്റെ സ്വരത്തിനൊപ്പം പ്രാധാന്യമേറിയതാണ് ഉച്ചാരണവും. ധാരാളം ശൈലി വ്യതിയാനങ്ങള്‍ വിവിധ പ്രദേശങ്ങളിലെ സംസാര ഭാഷയിലുണ്ട്. ഇത്തരം വ്യത്യാസങ്ങളെയെല്ലാം അവഗണിച്ച് പൊതുവായി മനസ്സിലാക്കാന്‍ കഴിയുന്ന കൃത്യമായ ഉച്ചാരണം ആവശ്യമാണ്.
വാക്കുകളുടെ മിശ്രണത്തെപ്പറ്റിയാണ് അദ്ദേഹം അടുത്തതായി പറഞ്ഞത്. രണ്ട് വാക്കുകള്‍ ചേരുമ്പോള്‍ വാക്കുകളുടെ സ്വതവേയുള്ള സ്വീകാര്യമായ അര്ത്ഥം  മാറുകയും കൂടുതല്‍ ഉയര്ന്ന തലത്തിലുള്ള ഒരു പുതിയ അര്ത്ഥ മുണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ അതിനെ ഒരു പുതിയ വാക്കുണ്ടാകുന്നതായി കണക്കാക്കേണ്ടതില്ല. വാക്കുകള്‍ ചേരുമ്പോള്‍ അത് അവതരിപ്പിക്കുന്ന ആശയത്തിന് കൂടുതല്‍ രസം പകരണം. വാക്കുകളുടെ മിശ്രണം തന്നെ ഇത്തരത്തിലുള്ള രസപ്പകര്‍ച്ചയ്ക്ക് വേണ്ടിയാണ്.
അക്ഷരങ്ങള്ക്കിടയില്‍ വരുത്തേണ്ട (space) വിടവിനെപ്പറ്റിയും, അതിന്‍റെ പ്രയോഗം സൃഷ്ടിക്കുന്ന അര്ത്ഥ  വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം ഉദാഹരണ സഹിതം അവതരിപ്പിച്ചു.
“Everything is unique” – എന്തിനും അതിന്റേതായ സ്വത്വവും അതുല്ല്യതയുമുണ്ടെന്ന പ്രയോഗം ആകര്‍ഷകമായിരുന്നു.
ആദ്യം സൂചിപ്പിച്ചത് പോലെ തന്നെ അവതരണ ശൈലി കൊണ്ടും പെരുമാറ്റം കൊണ്ടും വേറിട്ടു നിന്ന നീലന്‍ സാറിന്‍റെ   ക്ലാസ്സ് ഒരു അനുഭവം തന്നെയായിരുന്നു.

- പ്രജിത്ത് മോഹനന്‍ 


No comments:

Post a Comment