വെള്ളാർ കരകൗശല ഗ്രാമം നാശത്തിന്റെ വക്കിലേക്ക് .കരകൗശല ടൂറിസം വികസനത്തിനായി കോടികൾ മുടക്കി നിർമ്മിച്ച വ്യാപാര ശാലകളും കെട്ടിട സമുച്ചയങ്ങളും കാടു കയറി നശിക്കുന്നു.
പാഴാകുന്നത് സംസ്ഥാനത്തെ കരകൗശല മേഘലയ്ക്ക് മുതൽകൂട്ടാകേണ്ട പദ്ധത
സംസ്ഥാനത്തെ കരകൗശല മേഖലയെ ടൂറിസവുമായി ബന്ധപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കൾച്ചറൽ ടൂറിസം സെന്റർ, പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും, ഇങ്ങനെയോക്കെ ഏറെ കൊട്ടിഘോഷിച്ച് നിർമ്മിച്ച വെള്ളർ കരകൗശല ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥ കാണുക.
ന്യൂഡല്‍ഹിയിലെ ദില്ലി ഹാഥ് മാതൃകയില്‍ സ്വാഭാവിക പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ടാണ് പത്ത് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കരകൗശല ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ഇന്നിതൊരു പ്രേതനഗരം പോലെയാണ്, അന്താരാഷ്ട്ര സൗകര്യങ്ങളുള്ള കോൺഫറൻസ് ഹാളും ഓപ്പൺ തീയറ്ററുകളും വിപണന സ്റ്റാളുകളും കുട്ടികളുടെ കളി സ്ഥലങ്ങളും ക്രിയേറ്റീവ് ഹട്ടുകളുമെല്ലാം കാടു പിടിച്ചു കിടക്കുന്നു.
നാൽപ്പതിലധികം വ്യാപാര സ്ഥാപങ്ങൾക്കു പ്രവർത്തിക്കാൻ സൗകര്യമുള്ള ഇവിടെ പ്രവർത്തിച്ചിരുന്നത് 15 എണ്ണം മാത്രം. സഞ്ചാരികളെത്തതയോടെ അവയിൽ ഭൂരിഭാഗവും പ്രവർത്തനം നിർത്തി, വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോളിവിടെ പ്രവർത്തിക്കുന്നത്.
സത്രീകളടക്കമുള്ളവർ പ്രവർത്തിക്കുന്ന കരകൗശല ഗ്രാമത്തിൽ പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.
കുടുംബശ്രീക്ക് സ്ഥിരമായ വിപണന സംവിധാവും കച്ചവടക്കാരുടേയും കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവരുടേയും സാമ്പത്തികസുരക്ഷയ്ക്കായി സബ്‌സിഡിയടക്കമുള്ള വാഗ്ദാനങ്ങളും പാഴ്‍വാക്കാകുകയാണ്.
No comments:
Post a Comment