ഒരു മതത്തെ കടന്നാക്രമിക്കുകയല്ല..
ഒന്നിലൂടെ ഒന്‍പതിനും മറുപടി നല്‍കുകയാണ്..
മാറ്റത്തിനു സമയമായി എന്നോര്‍മ്മിപ്പിക്കുകയാണ്..
അമ്മയ്ക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലുകളും
അവര്‍ തൊട്ടാല്‍ അശുദ്ധമാകുന്ന രൂപങ്ങളും
അവര്‍ക്കായി മാത്രമുള്ള മറകളും നമ്മുക്ക് വേണ്ട.!
ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വചിന്ത പൂർണ്ണാർത്ഥത്തിലാകണമെങ്കിൽ നിയമങ്ങളും നീതിശാസ്ത്രങ്ങളും ഏകീകൃതമാകേണ്ടതുണ്ട്. കേവല മത ചിന്തകളടിസ്ഥാനമാക്കി പലർക്കും പല നിയമങ്ങളെന്നത് മതേതര രാജ്യത്തിന്‍റെ നീതിയല്ല.! ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർ മത യാഥാസ്ഥിതികയുടെ ഇരുമ്പഴികൾക്കുള്ളിൽ സ്ത്രീത്വത്തെ അടച്ചിടാനാഗ്രഹിക്കുന്നവരാണ്. ഗോത്രകാലത്തെ സംഹിതകൾ വലിച്ചെറിഞ്ഞ് മുഖപടത്തിന്‍റെ മറക്കു മുന്നിലേക്ക് സ്ത്രീകളെ നയിക്കാൻ മുസ്ലിം സമൂഹം മുന്നോട്ട് വരണം....!
എകതയുടെയും സമത്വത്തിന്‍റെയും പ്രവാചകര്‍ പോലും ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നു എന്നത് ആശ്വാസ്യകരമായ പ്രവണതയല്ല. കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ചളിക്കുണ്ടിലേക്ക് സാമൂഹ്യ ഏകീകരണത്തിന് സഹായകമാകുന്ന ഈ നടപടിയെ വലിച്ചിടരുത്. വ്യക്തിയുടെയും മതത്തിന്‍റെയും സ്വാതന്ത്ര്യം സമൂഹത്തില്‍ എവിടെ നില്‍ക്കണം എന്നതിന് കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചേ മതിയാവു. ഒരു മതനിയമവും നമ്മുടെ സമൂഹത്തിന്‍റെ പുരോഗമനത്തെയും നവോത്ഥാനത്തെയും പിന്നോട്ട് വലിക്കാന്‍ അനുവദിക്കരുത്.
എന്‍റെ മതം എന്‍റെ വിശ്വാസം എന്നതില്‍ മാത്രമോതുങ്ങിപ്പോകുന്ന സങ്കുചിത ചിന്തകള്‍ക്കപ്പുറം രാജ്യമെന്ന വിശാലമായ കൂട്ടായ്മയിലേക്കും ദേശീയ ഐക്യത്തിലേക്കും നാം വളരണം.
എന്ത് കൊണ്ട് മുസ്ലിം മത നിയമങ്ങളില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നുവെന്നു ചോദിച്ചാല്‍ അതിന് കാരണവും വിവേചനപരമായ മത നിയമങ്ങള്‍ തന്നെയാണ്... ഇതിലും നികൃഷ്ടമായ പലതരം ആചാരങ്ങള്‍ നില നിന്നിരുന്ന ഹിന്ദു സംവിധാനത്തിലും ഒട്ടേറെ മാറ്റങ്ങളും പരിഷ്കാരങ്ങളും കടന്നു വന്നിട്ടുണ്ട്. മാറാത്തവ മാറിക്കൊണ്ടുമിരിക്കുന്നു. ആദ്യം ചെറിയ എതിര്‍പ്പുകളുണ്ടാവുന്നെങ്കിലും പിന്നീട് അതങ്ങീകരിച്ചു കൊണ്ട് മുന്നോട്ടു പോകാനും ആ സമൂഹം തയാരാകുന്നുണ്ട്. പക്ഷേ ഇത്തരമൊരു നവോത്ഥാനം മുസ്ലിം സമൂഹത്തില്‍ ഉണ്ടാവുന്നില്ല. ഇനിയെന്നെകിലും ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ കാലക്രമത്തില്‍ അവയൊക്കെ തിരികെ വരുന്നു. കേരളത്തിലെ കാര്യം തന്നെ നോക്കുക. തട്ടം എന്ന കേരളീയ മുസ്ലിം വസ്ത്ര ധാരണ രീതിയില്‍ നിന്നും അറേബ്യന്‍ വസ്ത്രമായ പര്‍ദ്ദയിലേക്കുള്ള മാറ്റം തന്നെ ഇത്തരമൊരു മൗലികവത്കരണത്തിന്‍റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പൊതു സമൂഹത്തില്‍ നിന്ന് അകന്ന് വലിയൊരു ധൃവീകരണം അവിടെയുണ്ടാകുന്നതിനു മുന്‍പ് തന്നെ എല്ലാത്തരം മത വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെയും ഒരു നീതിയുടേയും ഒരു നിയമത്തിന്‍റെയും കീഴെ കൊണ്ട് വരികയും ഭരണഘടന വിഭാവനം ചെയ്യുന്ന ഏകത്വം സൃഷ്ടിക്കുകയും വേണം . മുസ്ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനമാണ് ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച ചര്‍ച്ചകളിലെ പ്രധാന ഭാഗം. മുത്തലാഖ് എന്ന ഒറ്റ വാക്കില്‍ കുടുങ്ങി ചര്‍ച്ച വഴി തെറ്റുകയും ചെയ്യുന്നു.
സ്ത്രീധനം തുടങ്ങി സ്ത്രീകള്‍ നേരിടുന്ന എല്ലാത്തരം സാമൂഹ്യ തിന്മകളും എതിര്‍ക്കപ്പെടണം. ഇതര മത വിഭാഗങ്ങളിലും ഇത്തരം തിന്മകള്‍ നിലനില്‍ക്കുന്നുവെങ്കിലും, അതൊക്കെ സാമൂഹ്യമായ അപചയം എന്ന നിലയ്ക്ക് മാത്രമാകുന്നു( കാലങ്ങളായി നടന്ന മത പരിഷ്കരണങ്ങളും സാമൂഹ്യ പരിഷകരണങ്ങളും ഇതിന് പ്രധാന കാരണമാണ്.). ശക്തമായ മതാചാരങ്ങളുടെയോ ഗ്രന്ധങ്ങളുടെയോ അടിസ്ഥാനത്തിലല്ല. മുസ്ലിം വിഭാഗത്തില്‍ ഇതിനൊക്കെ പിന്തുണയ്ക്ക് ചില മത നിയമങ്ങളും വ്യാഖ്യാതാക്കളും കൂടെയുണ്ട്. മതത്തിന്‍റെയും ദൈവത്തിന്റെയും കല്പ്പനയെന്ന ചിന്തകള്‍ സൃഷ്ടിക്കുന്ന മാനസ്സിക അടിമത്വവും ചേരുമ്പോള്‍ ഈ വിഭാഗം സ്ത്രീകള്‍ക്ക് ഇതൊന്നും പ്രതികരിക്കേണ്ടതേ ആയി തോന്നുന്നില്ല. ആ അവസ്ഥയ്കും മനോഭാവത്തിനും ആണ് മാറ്റമുണ്ടാകേണ്ടത്. അവരാഗ്രഹിക്കുന്നില്ലല്ലോ എന്ന മറുചോദ്യം ബാലിശവുമാണ്,കാരണം അടിച്ചമര്‍ത്തലുകളും ഒതുക്കപെടലുമാണ് എന്‍റെ ദൈവ വിധി എന്ന് ഉറപ്പിച്ചിരിക്കുന്നവര്‍ എങ്ങനെയാണ് ആഗ്രഹിക്കുക.? ആഗ്രഹിക്കാന്‍ പോലും അവകാശമില്ലാത്തപ്പോള്‍!
ഒരു മതത്തെ കടന്നാക്രമിക്കുകയല്ല.. ഒന്നിലൂടെ ഒന്‍പതിനും മറുപടി നല്‍കുകയാണ്.. മാറ്റത്തിനു സമയമായി എന്നോര്‍മ്മിപ്പിക്കുകയാണ്..
അമ്മയ്ക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലുകളും അവര്‍ തൊട്ടാല്‍ അശുദ്ധമാകുന്ന മൂര്‍ത്തികളും നമ്മുക്ക് വേണ്ട.
അതിനി മുഹമ്മദും യേശുവും കൃഷ്ണനും ആവിശ്യപ്പെട്ടാല്‍ തന്നെ!
ജയ് ഹിന്ദ്.
((ലേഖനം അപൂര്‍ണ്ണമാണ് ))
No comments:
Post a Comment