.

.
.

Sunday, 8 January 2017

മുഖങ്ങള്‍....


സമയത്തെ ശപിച്ച് ഈ മുശിഞ്ഞ ബസ് യാത്രയിൽ വീർപ്പ് മുട്ടിയിരിക്കുമ്പോള്‍
23 കൊല്ലത്തെ ജീവിത യാത്രയെപ്പറ്റി അറിയാതെ ഓര്‍ത്ത് പോയി.
ജനിച്ച് വീണ മണ്ണിനെ പിന്നിലാക്കി, ചെന്ന് കയറിയ നാടിനെയും മറന്ന്കൊണ്ടുള്ള യാത്ര!
ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഞാൻ ആ മുഖങ്ങൾ ഓർത്തത്..
മനസ് തെളിഞ്ഞ നാൾ മുതൽ കാണുന്ന എന്നും വ്യാകുലതകൾ മാത്രം നിറഞ്ഞ അച്ഛനമ്മമാരുടെ മുഖം!
സ്നേഹിക്കാനും പിണങ്ങാനും മാത്രമറിയാവുന്ന അനിയത്തിയുടെ മുഖം.
ഉള്ളു തുറന്നൊരിക്കലും ചേട്ടായെന്ന് വിളിക്കാനായില്ലെങ്കിലും നെഞ്ചുറപ്പെന്തെന്ന് കാട്ടിത്തരുന്ന എന്‍റെട്ടന്‍റെ  മുഖം.
ആദർശത്തിന്റെ പാതയിൽ കൈ പിടിച്ച് നടത്തിയ ഗണേശേട്ടന്‍റെ മുഖം.
ആരുമല്ലാതിരുന്നിട്ടും ഒരുപാട് ഭക്ഷണവും സ്നേഹവും തന്ന ചേച്ചിയുടെ മുഖം.
കുത്തുവാക്കുകളുടെ മുന്നിൽ കൂസാതെ നെഞ്ച് വിരിച്ച് നടക്കാൻ പടിപ്പിച്ച ഗോപാൽ ജിയുടെ മുഖം.
എന്തിനും ഏതിനും എനിക്കൊപ്പമുള്ള എണ്ണമില്ലാത്തെന്റെ സുഹൃത്തുക്കളുടെ മുഖങ്ങൾ.
ഒറ്റപ്പെട്ടവന് സ്വാന്തനമായ സുഹൃത്തിൽ നിന്നും ജീവിതസഖിയായി മാറിയ എന്റെ പ്രിയപ്പെട്ടവളുടെ മുഖം!!
എനിക്കിനിയും മണിക്കൂറുകൾ ബാക്കിയുണ്ട്....
മുതുകിലൊട്ടിപ്പോയ കടമകളുടെ ഭാണ്ടവും ചുമന്ന്,
പുതിയ മുഖങ്ങളെയും തേടി ഞാനീ യാത്ര തുടരുകയാണ്.
ഭാരങ്ങളെല്ലാം ഇറക്കി വച്ച് ഇനിയൊരു യാത്രക്കും കഴിയാതെ
നിത്യവിശ്രമത്തിന്റെ നാളും തേടി ഞാനീ യാത്ര തുടരുകയാണ്...!!

No comments:

Post a Comment