.

.
.

Thursday, 16 November 2017

കണ്ണില്ലാത്തവർക്ക് കാഴ്ച്ചയായി മാറുകയാണ് പഞ്ചാബ് സ്വദേശിനിയായ ടിഫാനി ബ്രാർ എന്ന ഈ പെൺകുട്ടി

കണ്ണില്ലാത്തവർക്ക് കാഴ്ച്ചയായി മാറുകയാണ് തിരുവനന്തപുരം അമ്പലമുക്കിൽ ടിഫാനി ബ്രാർ നടത്തുന്ന ജ്യോതിർഗമയ ബ്ലൈൻഡ് ട്രെയ്നിഗ് സെന്റർ.
വൈറ്റ് കെയിനുപയോഗിച്ച് നടക്കാനും കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കുവാനും ഇവിടെ പരിശീലിപ്പിക്കുന്നു.
ഒന്നിനും കൊള്ളാത്തവൾ എന്ന അപകർഷതാബോധത്തിൽ നിന്ന് ആകാശത്തോളമുയർന്ന് പറന്നവൾ.
അങ്ങനെയേ വിശേഷിക്കാനാവു പഞ്ചാബ് സ്വദേശിനിയായ ടിഫാനി ബ്രാർ എന്ന ഈ പെൺകുട്ടിയെ.
കാശ്ചയില്ലാത്തതിനാൽ താൻ നേരിട്ട പരാശ്രയത്വത്തിലും സഹതാപ പ്രകടനങ്ങളും മനസ്സ് മടുത്തപ്പോൾ അവളൊരു തീരുമാനമെടുത്തു.
തനിക്കും തന്നേപ്പോലെയുള്ളവർക്കും പരാശ്രയമില്ലാതെ ജീവിക്കാൻ പറ്റണം. എല്ലാവരെയും പോലെ യാത്ര ചെയ്യാനാകണം. ജോലികൾ ചെയ്യണം. ആ ഉറച്ച തീരുമാനമാണ് ജ്യോതിർഗമയയുടെ പിറവിയിലേക്ക് വഴിവച്ചത്.
2012ൽ ആരംഭിച്ച .ജ്യോതിർഗമയയിൽ മുന്നൂറോളം പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.. നിലവിൽ 8 പേർ പരിശീലനം നേടുന്നു. അവിടെയവർ കംപ്യുട്ടർ ഉപയോഗിക്കാനും ആൻഡ്രോയിഡ് ഫോണുപയോഗിക്കുവാനുമെല്ലാം പഠിക്കുന്നു. 
സാമ്പത്തിക ഞെരുക്കങ്ങളുണ്ടെങ്കിലും ഇവിടെ പരിശീലനം നേടുന്നവരിൽ നിന്നും യാതൊരു തുകയും ഈടാക്കുന്നില്ല, സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്..
സമൂഹത്തിന്റെ സഹതാപമല്ല മറിച്ച് അംഗീകാരമാണ് വേണ്ടതെന്നും നമ്മുടെ നിരത്തുകൾ കൂടുതൽ ബ്ലൈൻഡ് ഫ്രണ്ട്‌ലി ആകണമെന്നും ടിഫാനി പറയുന്നു.
കാഴ്ചയില്ലാത്തവർക്ക് അതിജീവനത്തിന്റെ പഠനമാതൃകയായി ടിഫാനിയും ജ്യോതിര്ഗമയായും മുന്നോട്ടുപോകുകയാണ്... കൈപിടിച്ച് വഴിനടത്തേണ്ട ജീവിതങ്ങൾ ഇനിയുമൊരുപാടുണ്ട്.


No comments:

Post a Comment