സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനത്ത് വൈദ്യുതിയില്ലാതെ വനവാസി കുടുംബങ്ങൾ.
പാലോട് ഇയ്യക്കോട് സെറ്റിൽമെന്റിലെ 16 ഓളം കുടുംബങ്ങൾക്കാണ് വൈദ്യുതി കിട്ടാത്തത്.
2017 മെയ് 29നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ സംമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം വെറും വാക്കുകളിൽ മാത്രമായൊതുങ്ങിയെന്നതിനുദാ ഹരണമാണ് ഈ വനവാസി കുടുംബങ്ങൾ
പാലോട് ഇയ്യകോട് വനവാസി സെറ്റിൽമെന്റിൽ സർക്കാർ കണക്കുകളിൽപെടാതെ പോയ, വൈദ്യുതീകരിക്കപ്പെടാത്ത 16 ഓളം കുടുംബങ്ങളുണ്ട്.
വൈദ്യുതി കണക്ഷന് വേണ്ടി പരാതികളും നിവേദനങ്ങളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തവർ !
ആനയും കരടിയും ശല്യമുണ്ടാക്കുന്ന രാത്രികളിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പേടിച്ചു വിറച്ച് ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെട്ടവർ.!
ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളിലും വൈദ്യുതിയുടെ അഭാവം കരിനിഴൽ വീഴ്ത്തുന്നു.
ഇയ്യക്കോടും സമീപ പ്രദേശങ്ങളായ കല്ലണ, കൊടിച്ചില എന്നിവിടങ്ങളിലും രൂക്ഷമായ വോൾടേജ് ക്ഷാമമാണ് . ഒരു ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാൽ തീരാവുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കെഎസ്ഇബിയ്ക്കും വനം വകുപ്പിനും തെരെ താല്പര്യവുമില്ല.
വോൾട്ടെജ് ക്ഷാമം പരിഹരിക്കാനും കാട്ടു മൃഗങ്ങളുടെ ശല്യം തടയാനായി ഒരു സോളാർ വൈദ്യുതി വേലിയ്ക്കു വേണ്ടിഇവർ ജില്ലാ കലക്ടർക്കുൾപ്പടെ പരാതി നൽകിയിട്ടും യാതൊരു നടപടികളുണ്ടാവുന്നതുമില്ല.
എന്നാൽ കേരളം കണക്കുകളിൽ മാത്രമാണ് സമ്പൂർണ വൈദുതീകരണ സംസ്ഥാനമായതെന്നതിന് തെളിവാണ് പെരിങ്ങമ്മല എയ്യക്കോഡ് കാണി സെറ്റില്മെന്റിലെ ഈ വീടുകൾ.. .....സോമന്റെയും ശ്രലയുടെയുമടക്കം പതിഞ്ചോളം കുടുംബങ്ങളാണ് ഇന്നും വൈധ്യുതിക്കായി കാത്ത്ഇരിക്കുന്നത്. കിലോമീറ്ററുകൾ നടന്നു പോയി വിദ്യാഭ്യാസം നേടുന്ന ഇവിടുത്തെ കുട്ടികളിന്നും പഠിക്കാനായി ആശ്രയിക്കുന്നത് മണ്ണണ്ണ വിളക്കിനെയാണ്. വൈദ്യുതി ഉള്ള വീടുകളിൽതന്നെ രൂക്ഷമായ വോൾടേജ് ക്ഷമമാണെന്നും ഇവിടുത്തുകാർ പറയുന്നു.
No comments:
Post a Comment