തിരുവന്തപുരത്തെ ഓണാഘോഷങ്ങളിൽ പ്രധാന ചടങ്ങുകളിലൊന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് സമർപ്പണം. കരമന മേലാറന്നൂരെ ഓണവില്ല് കുടുംബമാണ് തലമുറകളായി ആചാരവിധികൾ തെറ്റിക്കാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വേണ്ട ഓണവില്ലുകൾ സമർപ്പിക്കുന്നത്. ഈ ഓണക്കാലത്ത് ഭക്തർക്ക് പൂജാമുറികളിലും വാഹനങ്ങളിലും സൂക്ഷിക്കുവാനുള്ള പൂജിച്ച ചെറിയ വില്ലുകളും കുടുംബം നിർമ്മിക്കുന്നുണ്ട്
ഓണനാളുകളിൽ നാട് കാണാനെത്തുന്ന മഹാബലി ചക്രവർത്തിക്ക് ദർശിക്കാനായി വിഷ്‌ണുഭഗവാന്റെ ദശാവതാങ്ങൾ വരച്ചു സമർപ്പിക്കാമെന്ന് ദേവ ശിൽപിയായ വിശ്വകർമ്മാവ് വാഗ്‌ദാനം നൽകുന്നു. തുടർന്ന് വിശ്വകർമ്മവും അനുചരന്മാരും വിഷ്ണു സന്നിധിയിൽ മഹാവിഷ്ണുവിന്റെ വീര ശയനവും അവതാരകഥകളും പള്ളിവില്ലിൽ വരച്ചു സമർപ്പിച്ചുവെന്നാണ് വിശ്വാസം. അതിൻപ്രകാരം പിന്തുടർന്ന് വരുന്ന ആചാരമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണ വില്ല സമർപ്പണം. കരമനയിലെ ഓണവില്ല് കുടുംബത്തിന് മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വില്ലുകൾ നിർമ്മിച്ച് സമർപ്പിക്കുവാനുള്ള അവകാശം. പോർവികർ പകർന്നു നൽകിയ അനുഷ്ടാങ്ങൾ മുറതെറ്റാതെ അവർ നിർവ്വഹിച്ചു പോരുന്നു.കഠിനവ്രതമെടുത്ത് കടമ്പുമരത്തടിയിൽ വഞ്ചിയുടെ മാതൃകയിൽ നിർമ്മിച്ച വില്ലിൽ പഞ്ചവർണ്ണങ്ങൾ കൊണ്ടവർ ദേവരൂപങ്ങൾ കോറിയിടുന്നു. തലമുറകൾ കഴിഞ്ഞാലും ആചാരാനുഷ്ടാങ്ങൾ തെറ്റിക്കാതെ ഓണവില്ല് നിർമ്മാണം തങ്ങൾ തുടരുമെന്നും കുടുംബം പറയുന്നു.
പച്ചയും മഞ്ഞയും ചുവപ്പും കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കളഭപ്പൊടികളാണ് ചിത്ര നിർമ്മാണത്തിനുപയോഗിക്കുന്നത്. വിഷ്ണു ഭഗവാന്റെ വീരശയനവും ദശാവതാരങ്ങളും ശ്രീരാമ പട്ടാഭിഷേകവും ശ്രീകൃഷ്ണ ലീലകളും ശാസ്താവും വിനായകനുമടക്കം 6 തരത്തിലാണ് ഓണവില്ലുകൾ തയാറാക്കുന്നത്. വില്ലിൽ ചാർത്താനുള്ള കുഞ്ഞലവും ഞാനും നിർമ്മിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ്. നിഷ്ഠയോടെ തയ്യാറാക്കിയ വില്ലുകൾ കുടുംബ പരദേവതാ സ്ഥാനത്ത് പൂജിച്ചതിനു ശേഷം തിരുവോണ നാലിൽ ശ്രീ പദമനാഭന് സമർപ്പിക്കുന്നതോടെ മാസങ്ങൾ നീണ്ട വ്രതാനുഷ്ട്ങ്ങൾക്കും വില്ലു നിർമ്മാണത്തിനും സമാപ്തിയാകും..
No comments:
Post a Comment