.

.
.

Monday, 30 January 2017

ടീവി ന്യൂസ്‌ പ്രോഡക്ഷന്‍ - എന്‍.പി ചന്ദ്രശേഖരന്‍

എന്‍.പി ചന്ദ്രശേഖരന്‍ സാറിന്‍റെ ടീവി ന്യൂസ്‌ പ്രോഡക്ഷന്‍ ക്ലാസ്സ് ദൃശ്യമാധ്യമ രംഗത്തെ വ്യത്യസ്ഥ മേഖലകളേയും പ്രവണതകളും വിശദമായി വിലയിരുത്തുന്ന ഒന്നായിരുന്നു.  കാലത്തിന്റെെ വേഗതയെ മറികടക്കുന്ന
സാങ്കേതിക പുരോഗതിയേയും അത് ദൃശ്യ മാധ്യമങ്ങളില്‍ വരുത്തുന്ന ചടുലമാറ്റങ്ങളേയും അദ്ദേഹം അതിലളിതമായ് വിലയിരുത്തി.

ആരംഭം തന്നെ പ്രാക്ടിക്കലും തിയറിയും തമ്മിലുള്ള വ്യത്യാസം അവതരിപ്പിച്ചു കൊണ്ടായിരുന്നു. ‘’നിരന്തരമായ പ്രവര്‍ത്തിയിലൂടെ മനസ്സിലാക്കിയെടുക്കുന്ന വിവരങ്ങളുടെ രേഖപ്പെടുത്തലാണ്‌ തിയറി. അതേപോലെ തന്നെ ഒരു പ്രവര്‍ത്തി  എങ്ങനെ ചെയ്യണം എന്ന മുന്‍ വിധിയും കൂടെയാണ് തിയറി’’. അപ്പോള്‍ തിയറിയാണോ (പ്രാക്ടിക്കല്‍) പ്രവര്‍ത്തിയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ശിലായുഗ മനുഷ്യരുടെ വരെയുള്ള ഉദാഹരണങ്ങള്‍ നിരത്തി രസകരമായി അദ്ദേഹം മറുപടി തന്നു. ഭാഷയുടെയും പ്രയോഗത്തി ന്‍റെയും പ്രാധാന്യവും അത് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന സ്വാധീനവും അദ്ദേഹം വിശദമാക്കി. പിന്നീടു അദ്ദേഹം അവതരിപ്പിച്ചത്  “ന്യൂസ്‌-സ്റ്റോറി” എന്ന വിഷയമായിരുന്നു. ഒരു ജേര്‍ണലിസ്റ്റിന് ഓരോ വാര്‍ത്തയും  ഒരു സ്റ്റോറിയാണ്. വാര്‍ത്തയെ വിരസ്സമായ വസ്തുതയെന്നതിനപ്പുറം ആകര്‍ഷകമായ സ്റ്റോറിയായി അവതരിപ്പിക്കുമ്പോള്‍ മാത്രമേ അതിന് പ്രചാരവും സാദ്ധ്യതയും ഉണ്ടാവുന്നുള്ളൂ. വാര്‍ത്തയും  (സ്റ്റോറി)കഥയും പരസ്പര പൂരകങ്ങളാണ്. എല്ലാ വാര്‍ത്തയിലും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ട്. ആ കഥയാണ് വാര്‍ത്തയുടെ തുടര്‍ച്ചയും പ്രേക്ഷകരില്‍ താത്പര്യവും ജനിപ്പിക്കുന്നത്. കൗതുകകരമായ ഒരു കഥയില്ലാത്ത വാര്‍ത്ത പ്രേക്ഷകരില്‍ വിരസതയുളവാക്കും. വാര്‍ത്തയൊരിക്കലും  അവസ്സാനിക്കുന്നില്ല.
വാര്‍ത്തയവസ്സാനിക്കുന്നിടത്ത് നിന്നും ഒരു പുതിയ കഥയുണ്ടാകുന്നു. ആ കഥയില്‍ നിന്നും പുതിയ വാര്‍ത്തകളും. അതിനദേഹം ഉദാഹരണമായി പറഞ്ഞത് വാസ്ഗോഡ ഗാമയുടെ ആഗമനവും അതിനെ റിപ്പോര്‍ട്ട്   ചെയ്യുന്ന വിധവുമാണ്. ഗാമ സാമൂതിരിയെ കാണുന്നതും പിന്നീട് അറബികളുമായി ഉണ്ടാകുന്ന യുദ്ധങ്ങളുമൊക്കെ ‘വാര്‍ത്ത -കഥ-വാര്‍ത്ത’ ശൈലിയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചും ക്ലാസ്സില്‍ ചര്‍ച്ചകള്‍  നടന്നു.
ഒരു ചെറിയ വാര്‍ത്തയെ എങ്ങനെയാണ് ഒരു ജേര്‍ണലിസ്റ്റ്  സമീപിക്കേണ്ടത് എന്ന ചോദ്യം ഞങ്ങള്‍ക്ക്  മുന്‍പില്‍ ശേഖരന്‍ സാര്‍ വക്കുകയുണ്ടായി. ഒരു ജേര്‍ണലിസ്റ്റിന് ഒരിക്കലും വാര്‍ത്തയെ ഒരു തവണ മാത്രം അവതരിപ്പിക്കാനുള്ളത് എന്ന തലത്തില്‍ കാണാന്‍ കഴിയുകയില്ല, മറിച്ച് ഓരോ വാര്‍ത്തയിലും ഒളിഞ്ഞിരിക്കുന്ന പുതിയ വാര്‍ത്തകള്‍, അതില്‍ നിന്നുണ്ടാവുന്ന പുതിയ കഥകള്‍, വെളിവാകുന്ന സത്യങ്ങള്‍ എന്നിവയും കണ്ടെത്തേണ്ടിയിരിക്കുന്നു. നിരന്തരമായ അന്വേഷണത്തില്‍ കൂടെ മാത്രമേ അത് സാദ്ധ്യമാകുകയുള്ളു.
വാര്‍ത്തയുടെ അവതരണവും അതിനോടുള്ള സമീപനവും എത്തരത്തിലാവണമെന്നും അഭിജ്ഞാന ശാകുന്തളം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു തന്നു. മഹാഭാരതത്തിലെ അപ്രധാനമായ ഒരു എടായിരുന്നു ശാകുന്തളത്തിന്‍റെ കാതല്‍. അതിനെ ഭാഷയുടെയും പ്രയോഗത്തിന്‍റെയും വര്‍ണ്ണനകളുടെയും ശക്തിയില്‍ ഒരു വിശ്വോത്തര കാവ്യമാക്കി മാറ്റിയെടുക്കുവാന്‍ കാളിദാസന് കഴിഞ്ഞു. അത്തരത്തിലായിരിക്കണം ജേര്‍ണലിസ്റ്റ വാര്‍ത്തയെ   സമീപിക്കേണ്ടത്. വസ്തുതയെ ആകര്‍ഷകമായി അവതരിപ്പിക്കുമ്പോഴും, അത് പ്രേക്ഷകരിലേക്ക് കൃത്യമായി സംവേദനം ചെയ്യപ്പെടുമ്പോഴും മാത്രമേ ജേര്‍ണലിസ്റ്റിന് വിജയിക്കാനാകു.!
ഒരു വാര്‍ത്തയെ എങ്ങനെയൊക്കെ വ്യത്യസ്തമായി അവതരിപ്പിക്കാനാകും എന്നത് മനസ്സിലാക്കിയത് യേശുവിന് നേര്‍ക്ക്  ‌ സാത്താന്‍ നടത്തുന്ന പരീക്ഷണങ്ങളെ വ്യത്യസ്ഥതരത്തിലുള്ള റിപ്പോര്‍ട്ടൂ കളായി വിദ്യാര്‍ത്ഥികള്‍  അവതരിപ്പിച്ചു കൊണ്ടായിരുന്നു. രസകരമായ പല വാര്‍ത്തകളും പിറന്നു.
ആനുകാലിക സംഭവങ്ങളോടും വാര്‍ത്തകളോടും അടുത്ത് നില്ക്കേ ണ്ടതിന്‍റെ ആവശ്യകതയും, വായനയുടെ വികാസത്തിന് വേണ്ട നുറുങ്ങുകളും അദ്ദേഹം പറഞ്ഞു തരികയുണ്ടായി. ഒപ്പം തന്നെ വിവിധ തരത്തിലുള്ള പുസ്തകങ്ങളെപ്പറ്റിയും, സിനിമകളെക്കുറിച്ചും മറ്റ് വിവര സമ്പാദന രീതികളെപ്പറ്റിയും അദ്ദേഹം വിശദമാക്കിത്തന്നു.
അവതരണത്തിന്‍റെ ലാളിത്യം കൊണ്ടും ആശയ ഗാംഭീര്യം കൊണ്ടും വ്യത്യസ്തമായൊരു അനുഭവം തന്നെയായിരുന്നു ചന്ദ്രശേഖരന്‍ സാറിന്‍റെ ക്ലാസ്സ്.
പ്രജിത്ത് മോഹനന്‍.....

 

No comments:

Post a Comment