.

.
.

Thursday, 16 November 2017

കളിച്ച് നടന്ന് വിദ്യാഭ്യാസം നഷ്ടമാക്കിയവരെ നമുക്കറിയാം എന്നാൽ തിരിച്ച് സംഭവിച്ചാലോ.?
നഷ്ടമായ പഠനം സ്കേറ്റ് ബോർഡിലൂടെ തിരിച്ചു പിടിച്ചിരിക്കുകയാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സുജിൻ.
സ്കേറ്റ് ബോർഡിംഗിൽ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലടക്കം പങ്കെടുത്ത എക മലയാളി കൂടിയാണ് സുജിൻ.

തട്ടുകടയുമായി സീരിയൽ താരം.

മകന്റെ വിദ്യാഭ്യാസത്തിനു പണം കണ്ടെത്താൻ  തട്ടുകടയുമായി  സീരിയൽ താരം.
പ്രശസ്ത സിനിമാ സീരിയൽ താരം കവിതാ ലക്ഷ്മിയാണ്  മകന്റെ വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും പണം കണ്ടെത്താൻ  നെയ്യാറ്റിൻകരയിൽ നിംസ് ഹോസ്റ്റപിറ്റലിനു സമീപം തട്ടുകടയിട്ടത്. 
എന്നാൽ ഫീസടയ്ക്കാനുള്ള തീയതി കഴിഞ്ഞതോടെ മകന്റെ പഠനം പാതി വഴിയിൽ മുടങ്ങുമെന്ന ഭയപ്പാടിലാണ് ഇവർ.

ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കു

1971ലെ ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കുകയാണ് തിരുവനന്തപുരം ജവഹർ ബാലഭവനിൽ സൂക്ഷിച്ചിരിക്കുന്ന സീഹ്വോക്ക് യുദ്ധവിമാനം.
 വിമാനവാഹിനികപ്പലായിരുന്ന ഐഎൻഎസ് വിക്രാന്തിൽ സേവനമനുഷ്ടിച്ച യുദ്ധവിമാനം വിരമിച്ചതിനു ശേഷമാണ് ബാലഭവനിൽ സൂക്ഷിച്ചിരിക്കുന്നത്.
 ബാലഭവനിലെത്തുന്ന സന്ദർശകരിൽ കൗതുകമുണർത്തുകയാണ് ഈ കുഞ്ഞൻ യുദ്ധവിമാനം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് സമർപ്പണം


തിരുവന്തപുരത്തെ ഓണാഘോഷങ്ങളിൽ പ്രധാന ചടങ്ങുകളിലൊന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് സമർപ്പണം. കരമന മേലാറന്നൂരെ ഓണവില്ല് കുടുംബമാണ്  തലമുറകളായി ആചാരവിധികൾ തെറ്റിക്കാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വേണ്ട ഓണവില്ലുകൾ സമർപ്പിക്കുന്നത്. ഈ ഓണക്കാലത്ത് ഭക്തർക്ക്  പൂജാമുറികളിലും വാഹനങ്ങളിലും സൂക്ഷിക്കുവാനുള്ള പൂജിച്ച ചെറിയ വില്ലുകളും കുടുംബം നിർമ്മിക്കുന്നുണ്ട്
ഓണനാളുകളിൽ നാട് കാണാനെത്തുന്ന മഹാബലി ചക്രവർത്തിക്ക് ദർശിക്കാനായി വിഷ്‌ണുഭഗവാന്റെ  ദശാവതാങ്ങൾ  വരച്ചു സമർപ്പിക്കാമെന്ന്  ദേവ ശിൽപിയായ വിശ്വകർമ്മാവ് വാഗ്‌ദാനം നൽകുന്നു. തുടർന്ന് വിശ്വകർമ്മവും അനുചരന്മാരും  വിഷ്ണു സന്നിധിയിൽ മഹാവിഷ്ണുവിന്റെ വീര ശയനവും അവതാരകഥകളും പള്ളിവില്ലിൽ വരച്ചു സമർപ്പിച്ചുവെന്നാണ് വിശ്വാസം. അതിൻപ്രകാരം പിന്തുടർന്ന് വരുന്ന ആചാരമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണ വില്ല സമർപ്പണം. കരമനയിലെ ഓണവില്ല് കുടുംബത്തിന് മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വില്ലുകൾ നിർമ്മിച്ച് സമർപ്പിക്കുവാനുള്ള  അവകാശം. പോർവികർ പകർന്നു നൽകിയ  അനുഷ്ടാങ്ങൾ മുറതെറ്റാതെ അവർ നിർവ്വഹിച്ചു പോരുന്നു.കഠിനവ്രതമെടുത്ത് കടമ്പുമരത്തടിയിൽ വഞ്ചിയുടെ മാതൃകയിൽ നിർമ്മിച്ച വില്ലിൽ   പഞ്ചവർണ്ണങ്ങൾ കൊണ്ടവർ ദേവരൂപങ്ങൾ കോറിയിടുന്നു. തലമുറകൾ കഴിഞ്ഞാലും ആചാരാനുഷ്ടാങ്ങൾ തെറ്റിക്കാതെ ഓണവില്ല് നിർമ്മാണം തങ്ങൾ തുടരുമെന്നും  കുടുംബം പറയുന്നു.
 പച്ചയും മഞ്ഞയും ചുവപ്പും കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കളഭപ്പൊടികളാണ് ചിത്ര നിർമ്മാണത്തിനുപയോഗിക്കുന്നത്. വിഷ്ണു ഭഗവാന്റെ വീരശയനവും ദശാവതാരങ്ങളും ശ്രീരാമ പട്ടാഭിഷേകവും  ശ്രീകൃഷ്ണ ലീലകളും ശാസ്താവും വിനായകനുമടക്കം 6 തരത്തിലാണ് ഓണവില്ലുകൾ തയാറാക്കുന്നത്. വില്ലിൽ ചാർത്താനുള്ള കുഞ്ഞലവും ഞാനും നിർമ്മിക്കുന്നത്  പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ്. നിഷ്ഠയോടെ തയ്യാറാക്കിയ വില്ലുകൾ  കുടുംബ പരദേവതാ സ്ഥാനത്ത് പൂജിച്ചതിനു ശേഷം തിരുവോണ നാലിൽ ശ്രീ പദമനാഭന് സമർപ്പിക്കുന്നതോടെ മാസങ്ങൾ നീണ്ട വ്രതാനുഷ്ട്ങ്ങൾക്കും വില്ലു നിർമ്മാണത്തിനും സമാപ്തിയാകും..

വിപണി സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബാലരാമപുരത്തെ വെങ്ങാനൂർ ഇന്റഗ്രേറ്റഡ് ഹാൻഡ്‌ലൂം സൊസൈറ്റി


കാലമെത്രയോക്കെ മാറിയാലും മലയാളിയുടെ മാറാത്ത സങ്കൽപങ്ങളിലൊന്നാണ് ഓണക്കോടിയെന്നത്. ഓണമെത്തിയാൽ മുണ്ടും നേരിയതും സെറ്റ് സാരികളുമൊക്കെയായി മലയാളി തനിമലയാളിയായി മാറും.  
ആഘോഷങ്ങൾകോപം മലയാളി വീണ്ടും കൈത്തറി  വസ്ത്രങ്ങളെ കൂടെക്കൂട്ടിയപ്പോൾ തകർച്ചയിലായിരുന്ന കൈത്തറി  വ്യവസായം വീണ്ടും ശക്തി പ്രാപിക്കുകയാണ്. 
ഈ ഓണക്കാലത്തെ ലക്ഷ്യമിട്ട് ബാലരാമപുറം മുണ്ടുകളുടെയും ട്രഡീഷണൽ സാരികളുടെയും വസ്ത്രങ്ങളുടെയും  ഉത്പാദനത്തിരക്കിലാണ് ബാലരാമപുരത്തെ  വെങ്ങാനൂർ ഇന്റഗ്രേറ്റഡ് ഹാൻഡ്‌ലൂം വിവെർസ് സൊസൈറ്റിയും തൊഴിലാളികളും. പഴമക്കാരെയും പുതുതലമുറയെയും ഒരുപോലെയാകര്ഷിക്കുന്ന വസ്ത്രങ്ങളുമായാണ് ivar vipaniyilethunnathu...
പ്രശസ്തമായ ബാലരാമപുരം ട്രേഡ്മാർക്ക് മുണ്ടുകൾക്കും ട്രഡീഷനാല് സാരികൾക്കും ആവശ്യക്കാരേറി വരുന്നതും പുതുതലമുറയ്ക്ക് കൈത്തറി വസ്ത്രങ്ങളോട് ആഭിമുഖ്യം കൂടി വരുന്നതും കൈത്തറി വ്യവസായത്തിന് ഗുണകരമാകുന്നെന്ന് ഇവർ പറയുന്നു.
തമിഴ്‌നാട്ടിൽ നിന്നും വരുന്ന വ്യാജ കൈത്തറി തുണിത്തരൾ  വിപണിയിൽ കൈത്തറി മേഖലയ്ക്ക് ഭീഷണിയാകുന്നുണ്ട്. . കൈത്തറി യൂണിറ്റുകളിൽ നിന്ന് പ്രധാനമായും തുണിത്തരങ്ങൾ വിറ്റഴിക്കുന്ന സർക്കാർ സ്ഥാപനമായ ഹാൻറെക്സിൽ നിന്നും , യഥാസമയം വസ്ത്രങ്ങളുടെ  വില ലഭിക്കാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നു.
എങ്കിലും ഓണക്കാലത്തെ  വിപണി സാധ്യതകളിൽ പ്രതീക്ഷയർപ്പിച്ച്   വെങ്ങാനൂർ ഹാൻഡ്‌ലൂം വിവെർസ് സൊസൈറ്റിയും  ഒരു പറ്റം തൊഴിലാളികളും മുന്നോട്ട് പോകുകയാണ്. തലമുറകളായി പിന്തുടരുന്ന കൈത്തറി വ്യവസായത്തെ സംരക്ഷിച്ചു നിർത്താൻ തങ്ങളാലാകുന്ന വിധത്തിൽ പരിശ്രമിച്ചു കൊണ്ട്.

നാശത്തിന്റെ വക്കിലേക്ക് വെള്ളാർ കരകൗശല ഗ്രാമം

വെള്ളാർ കരകൗശല ഗ്രാമം നാശത്തിന്റെ വക്കിലേക്ക് .കരകൗശല ടൂറിസം വികസനത്തിനായി കോടികൾ മുടക്കി നിർമ്മിച്ച വ്യാപാര ശാലകളും കെട്ടിട സമുച്ചയങ്ങളും  കാടു കയറി നശിക്കുന്നു. 
പാഴാകുന്നത് സംസ്ഥാനത്തെ കരകൗശല മേഘലയ്ക്ക് മുതൽകൂട്ടാകേണ്ട പദ്ധത
സംസ്ഥാനത്തെ കരകൗശല മേഖലയെ ടൂറിസവുമായി ബന്ധപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കൾച്ചറൽ ടൂറിസം സെന്റർ, പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും, ഇങ്ങനെയോക്കെ ഏറെ കൊട്ടിഘോഷിച്ച് നിർമ്മിച്ച വെള്ളർ കരകൗശല ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥ കാണുക.
ന്യൂഡല്‍ഹിയിലെ ദില്ലി ഹാഥ് മാതൃകയില്‍ സ്വാഭാവിക പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ടാണ് പത്ത് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കരകൗശല ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ഇന്നിതൊരു പ്രേതനഗരം  പോലെയാണ്, അന്താരാഷ്ട്ര സൗകര്യങ്ങളുള്ള കോൺഫറൻസ് ഹാളും ഓപ്പൺ തീയറ്ററുകളും വിപണന സ്റ്റാളുകളും  കുട്ടികളുടെ കളി സ്ഥലങ്ങളും  ക്രിയേറ്റീവ് ഹട്ടുകളുമെല്ലാം കാടു പിടിച്ചു കിടക്കുന്നു. 
നാൽപ്പതിലധികം വ്യാപാര സ്ഥാപങ്ങൾക്കു പ്രവർത്തിക്കാൻ സൗകര്യമുള്ള ഇവിടെ  പ്രവർത്തിച്ചിരുന്നത് 15  എണ്ണം മാത്രം. സഞ്ചാരികളെത്തതയോടെ അവയിൽ  ഭൂരിഭാഗവും പ്രവർത്തനം നിർത്തി, വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോളിവിടെ പ്രവർത്തിക്കുന്നത്.
സത്രീകളടക്കമുള്ളവർ പ്രവർത്തിക്കുന്ന കരകൗശല ഗ്രാമത്തിൽ പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.
കുടുംബശ്രീക്ക് സ്ഥിരമായ വിപണന സംവിധാവും   കച്ചവടക്കാരുടേയും കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവരുടേയും സാമ്പത്തികസുരക്ഷയ്ക്കായി  സബ്‌സിഡിയടക്കമുള്ള  വാഗ്ദാനങ്ങളും പാഴ്‍വാക്കാകുകയാണ്.

പിങ്ക് പോലീസ് പട്രോളിന് ഒരു വയസ്സ് തികഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടെത്തി തടയുന്നത്തിനാരംഭിച്ച പിങ്ക് പോലീസ് പട്രോളിന് ഒരു വയസ്സ് തികഞ്ഞു. 
2016 ആഗസ്ത് 15 നാണ്  പിങ്ക് പോലീസ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്.
തിരുവനന്തപുരത്താരംഭിച്ച പിങ്ക് പോലീസ് ഇന്ന് സംസ്ഥാനത്തെ പ്രധാന നഗരങളിലെല്ലാം പ്രവർത്തിക്കുന്നു
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി സ്ത്രീകൾ തന്നെ നയിക്കുന്ന പോലീസ് സംവിധാനം അതാന്   പിങ്ക് പോലീസ് ബീറ്റ്.
സ്ത്രീകൾ കൂടുതൽ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ,  ഹോസ്റ്റലുകൾ, ബസ്‌സ്റ്റാൻഡുകൾ എന്നിവിടങ്ങൾ  കേന്ദ്രീകരിച്ചാണ് പിങ്ക് പട്രോൾ പ്രവർത്തിക്കുന്നത്.  പൂവാലന്മാർക്കും ഭിക്ഷാടനക്കാർക്കുമെതിരെയുള്ള പിങ്ക് ബീറ്റിന്റെ പ്രവർത്തങ്ങൾ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്..
പിങ്ക് പോലീസ് ബീറ്റ നിയന്തിക്കുന്നതും പട്രോളിംഗ് നടത്തുന്നതുമെല്ലാം വനിതകൾ തന്നെയെന്നതിനാൽ ഏതു നേരത്തും സ്ത്രീകൾക്ക് ധൈര്യമായി തുറന്ന മനസ്സോടെ ഇവരെ സമീപിക്കാം .
ഒരു ഫോൺ കോളിനപ്പുറത്ത്  ഏതു തരത്തിലുള്ള  അടിയന്തര സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങളുമായി ഈ വിമൻസ് ഒൺലി പോലീസ്  പറന്നെത്തും. പരാതി ലഭിച്ച സ്ഥലത്തേക്ക് എത്തിക്കഴിഞ്ഞാൽ വാഹനത്തിലെ ക്യാമറയിലൂടെ കൺട്രോൾ റൂമിൽ നിന്നും സദാ നിരീക്ഷണവുമുണ്ടാകും. 
1515 ഈ നമ്പർ ഇന്ന് കേരളത്തിലെ പെൺകുട്ടികൾക്ക് കാണാപ്പാഠമാണ്. എപ്പോൾ വേണമെങ്കിലും  സഹായത്തിനായി  ഈ നാലക്കംമർത്തിയാൽ  ഒരു പിങ്ക് കാർ ഓടിയെത്തുമെന്ന വിശ്വാസത്തിലുമാണവർ. ആ വിശ്വാസം തന്നെയാണ്  പിങ്ക് പോലീസ് ബീറ്റിനെ സംസ്ഥാന വ്യാപമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതും 
സദാചാര പോലീസിങ്ങുമായി ബന്ധപ്പെട്ട ഇടയ്ക്കു ചില വിവാദങ്ങളുയർന്നെങ്കിലും അവയെല്ലാം തരണം ചെയ്‌ത്‌  കൺട്രോൾ റൂമുകളിലെത്തുന്ന നിലയ്ക്കാത്ത ഫോൺ വിളികൾക്കു പിന്നാലെ   പന്പിങ്ക് പോലീസ് പെട്രോളിംഗ് തുടരുകയാണ്. 

കണ്ണില്ലാത്തവർക്ക് കാഴ്ച്ചയായി മാറുകയാണ് പഞ്ചാബ് സ്വദേശിനിയായ ടിഫാനി ബ്രാർ എന്ന ഈ പെൺകുട്ടി

കണ്ണില്ലാത്തവർക്ക് കാഴ്ച്ചയായി മാറുകയാണ് തിരുവനന്തപുരം അമ്പലമുക്കിൽ ടിഫാനി ബ്രാർ നടത്തുന്ന ജ്യോതിർഗമയ ബ്ലൈൻഡ് ട്രെയ്നിഗ് സെന്റർ.
വൈറ്റ് കെയിനുപയോഗിച്ച് നടക്കാനും കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കുവാനും ഇവിടെ പരിശീലിപ്പിക്കുന്നു.
ഒന്നിനും കൊള്ളാത്തവൾ എന്ന അപകർഷതാബോധത്തിൽ നിന്ന് ആകാശത്തോളമുയർന്ന് പറന്നവൾ.
അങ്ങനെയേ വിശേഷിക്കാനാവു പഞ്ചാബ് സ്വദേശിനിയായ ടിഫാനി ബ്രാർ എന്ന ഈ പെൺകുട്ടിയെ.
കാശ്ചയില്ലാത്തതിനാൽ താൻ നേരിട്ട പരാശ്രയത്വത്തിലും സഹതാപ പ്രകടനങ്ങളും മനസ്സ് മടുത്തപ്പോൾ അവളൊരു തീരുമാനമെടുത്തു.
തനിക്കും തന്നേപ്പോലെയുള്ളവർക്കും പരാശ്രയമില്ലാതെ ജീവിക്കാൻ പറ്റണം. എല്ലാവരെയും പോലെ യാത്ര ചെയ്യാനാകണം. ജോലികൾ ചെയ്യണം. ആ ഉറച്ച തീരുമാനമാണ് ജ്യോതിർഗമയയുടെ പിറവിയിലേക്ക് വഴിവച്ചത്.
2012ൽ ആരംഭിച്ച .ജ്യോതിർഗമയയിൽ മുന്നൂറോളം പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.. നിലവിൽ 8 പേർ പരിശീലനം നേടുന്നു. അവിടെയവർ കംപ്യുട്ടർ ഉപയോഗിക്കാനും ആൻഡ്രോയിഡ് ഫോണുപയോഗിക്കുവാനുമെല്ലാം പഠിക്കുന്നു. 
സാമ്പത്തിക ഞെരുക്കങ്ങളുണ്ടെങ്കിലും ഇവിടെ പരിശീലനം നേടുന്നവരിൽ നിന്നും യാതൊരു തുകയും ഈടാക്കുന്നില്ല, സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്..
സമൂഹത്തിന്റെ സഹതാപമല്ല മറിച്ച് അംഗീകാരമാണ് വേണ്ടതെന്നും നമ്മുടെ നിരത്തുകൾ കൂടുതൽ ബ്ലൈൻഡ് ഫ്രണ്ട്‌ലി ആകണമെന്നും ടിഫാനി പറയുന്നു.
കാഴ്ചയില്ലാത്തവർക്ക് അതിജീവനത്തിന്റെ പഠനമാതൃകയായി ടിഫാനിയും ജ്യോതിര്ഗമയായും മുന്നോട്ടുപോകുകയാണ്... കൈപിടിച്ച് വഴിനടത്തേണ്ട ജീവിതങ്ങൾ ഇനിയുമൊരുപാടുണ്ട്.


വീൽചെയറുകളിലൊതുങ്ങിയവർക്ക് ജീവിക്കാനുള്ള പ്രചോദനമാകുകയാണ്

വീൽചെയറുകളിലൊതുങ്ങിയവർക്ക് ജീവിക്കാനുള്ള പ്രചോദനമാകുകയാണ് പാലിയം ഇന്ത്യാ പ്രവർത്തക  അഷ്ലാ റാണി
ഫെയ്സ് ബുക്ക് കൂട്ടായ്മകളും വീൽചെയർ സൗഹൃദ നഗരത്തിനായുള്ള പ്രവർത്തനങ്ങളുമായി സജീവമാകുകയാണ് അഷ്ല 
പാലിയേറ്റ് കെയർ  പ്രവർത്തനങ്ങൾക്കായി സംസ്ഥാന യുവജന കമ്മീഷന്റെ പുരസ്കാരവും അഷ്ലയെത്തേടിയെത്തി 


സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനത്ത് വൈദ്യുതിയില്ലാതെ വനവാസി കുടുംബങ്ങൾ.

സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനത്ത് വൈദ്യുതിയില്ലാതെ വനവാസി കുടുംബങ്ങൾ.
പാലോട് ഇയ്യക്കോട് സെറ്റിൽമെന്റിലെ 16 ഓളം കുടുംബങ്ങൾക്കാണ് വൈദ്യുതി കിട്ടാത്തത്.
2017 മെയ് 29നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ സംമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ചത്. എന്നാൽ  പ്രഖ്യാപനം വെറും വാക്കുകളിൽ മാത്രമായൊതുങ്ങിയെന്നതിനുദാഹരണമാണ് ഈ വനവാസി കുടുംബങ്ങൾ
പാലോട് ഇയ്യകോട് വനവാസി സെറ്റിൽമെന്റിൽ  സർക്കാർ കണക്കുകളിൽപെടാതെ പോയ, വൈദ്യുതീകരിക്കപ്പെടാത്ത 16 ഓളം കുടുംബങ്ങളുണ്ട്. 
വൈദ്യുതി കണക്ഷന് വേണ്ടി പരാതികളും നിവേദനങ്ങളുമായി  സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തവർ !
ആനയും കരടിയും ശല്യമുണ്ടാക്കുന്ന രാത്രികളിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പേടിച്ചു വിറച്ച്  ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെട്ടവർ.!
 ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളിലും വൈദ്യുതിയുടെ അഭാവം കരിനിഴൽ വീഴ്ത്തുന്നു.
ഇയ്യക്കോടും സമീപ പ്രദേശങ്ങളായ കല്ലണ, കൊടിച്ചില എന്നിവിടങ്ങളിലും രൂക്ഷമായ വോൾടേജ് ക്ഷാമമാണ് . ഒരു ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാൽ തീരാവുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കെഎസ്ഇബിയ്ക്കും  വനം വകുപ്പിനും തെരെ താല്പര്യവുമില്ല.
വോൾട്ടെജ് ക്ഷാമം പരിഹരിക്കാനും   കാട്ടു മൃഗങ്ങളുടെ ശല്യം തടയാനായി ഒരു സോളാർ വൈദ്യുതി വേലിയ്ക്കു വേണ്ടിഇവർ ജില്ലാ കലക്ടർക്കുൾപ്പടെ പരാതി നൽകിയിട്ടും യാതൊരു നടപടികളുണ്ടാവുന്നതുമില്ല.
എന്നാൽ കേരളം കണക്കുകളിൽ മാത്രമാണ് സമ്പൂർണ വൈദുതീകരണ സംസ്ഥാനമായതെന്നതിന് തെളിവാണ് പെരിങ്ങമ്മല എയ്യക്കോഡ് കാണി സെറ്റില്മെന്റിലെ ഈ വീടുകൾ.. .....സോമന്റെയും ശ്രലയുടെയുമടക്കം പതിഞ്ചോളം കുടുംബങ്ങളാണ് ഇന്നും വൈധ്യുതിക്കായി കാത്ത്ഇരിക്കുന്നത്. കിലോമീറ്ററുകൾ നടന്നു പോയി വിദ്യാഭ്യാസം നേടുന്ന ഇവിടുത്തെ കുട്ടികളിന്നും പഠിക്കാനായി ആശ്രയിക്കുന്നത് മണ്ണണ്ണ വിളക്കിനെയാണ്. വൈദ്യുതി ഉള്ള വീടുകളിൽതന്നെ രൂക്ഷമായ വോൾടേജ് ക്ഷമമാണെന്നും ഇവിടുത്തുകാർ പറയുന്നു.

അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ വനവാസി കുട്ടികൾ.

അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ  ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരം പെരിങ്ങമല ഇയ്യക്കോട്സെറ്റിൽമെന്റിലെ വനവാസി കുട്ടികൾ.
 250 കുടുംബങ്ങളുള്ള ഈ പ്രദേശത്ത് ഇന്നും ഒരു അംഗൻവാടിയില്ല. 
പഞ്ചായത്ത് അധികൃതരുടെ രാഷ്ട്രീയ പകപോക്കലിൽ പ്രദേശവാസികൾക്ക് നഷ്ടമാകുന്നത് അംഗൻവാടികളിലൂടെ ലഭിക്കേണ്ട വിവിധ സഹായങ്ങൾ