വിവാദങ്ങളെല്ലാം കെട്ടടങ്ങി.
മാധ്യമശ്രദ്ധ മണിയില്‍ നിന്ന് സെന്‍കുമാറിലേക്കും കര്‍ണനില്‍ നിന്ന് ഗവര്‍ണറിലേക്കും മാറി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെല്ലാം കാരണക്കാരനായ കുറ്റവാളിയെ കണ്ടെത്തി മുഖ്യമന്ത്രി ശിക്ഷയും വിധിച്ചു. കയ്യേറ്റങ്ങള്‍ക്കെല്ലാം കാരണം ജെസിബിയാത്രെ! ഇനി ഒറ്റയൊരെണ്ണം പോലും മൂന്നാറില്‍ കേറിപ്പോകരുതെന്നാണ് മുഖ്യന്റെ ഉത്തരവ്. ജെസിബികള്‍ക്കു നാക്കുണ്ടായിരുന്നെങ്കെില്‍ ഈ വംശീയ നടപടിയില്‍ 2 വട്ടം ഈഖിലാബ് വിളിച്ചേനെ.
താരപരിവേഷം നല്‍കി കൊണ്ട് നടന്നിരുന്ന സബ്കളക്ടറെ ജനം മറന്നു കളയുകയും ചെയ്തു. അവര്‍ക്കു കണ്ടു ചിരിക്കാന്‍ രാഷ്ട്രീയക്കാര്‍ പുതിയ കോമഡികള്‍ ധാരാളം നല്‍കുന്നതിനാല്‍ പഴയ ഹീറോസിലൊന്നും അവര്‍ക്കു താതപര്യവുമില്ല. ഭരണം കയ്യാളുന്ന പാര്‍ട്ടിയുടെ ഘടാഘടിയന്മാരായ നേതാക്കളെയും നാട്ടു ഭാഷക്കാരെയും വകവെക്കാതെ നിയമം നടപ്പാക്കാനിറങ്ങിയ യുവതുര്‍ക്കിയുടെ അവസ്ഥയെന്താകുമെന്ന് തമ്പുരാനറിയാം. കളക്ടര്‍ ബ്രോ പൊടിപിടിക്കുന്നതു പോലെ ആര്‍ക്കും വേണ്ടാത്ത ഏതെങ്കിലും അണ്ടിക്കമ്പിനിയുടെയോ സോപ്പ്കമ്പനിയുടെയോ തലപ്പത്തു ഈച്ചയാട്ടി ഇരിക്കേണ്ടിവരും. രാഷ്ട്രീയക്കാരന്റെ മുഖത്തിന് നേര്‍ക്ക് നെഞ്ച് വിരിച്ചു നിന്നവരുടെയൊക്കെ ഗതി ഏറെക്കുറെ അത് തന്നയൊയിരുന്നു.